
കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് അന്ന ബെൻ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ഒരുപാട് ആരാധകരെ താരം സമ്പാദിച്ചു കഴിഞ്ഞു. ഇപ്പോഴിതാ തന്റെ മുത്തശ്ശിയോടും സഹോദരിയോടും ഒപ്പമുള്ള ചിത്രം താരം പങ്കുവച്ചിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്. ഇതിനോടകം തന്നെ നിരവധി ആരാധകർ ഈ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. തിരക്കഥാകൃത്തായ ബെന്നി . പി. നായരമ്പലത്തിന്റെയും ഫൂൽജയുടെയും മൂത്ത മകളാണ് അന്ന.
Post Your Comments