
2019 അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. പോയ വര്‍ഷത്തെ ഓര്‍മ്മകളും വരാനിരിക്കുന്ന വര്‍ഷത്തെക്കുറിച്ചുള്ള പ്രതീക്ഷകളുമായാണ് ഓരോരുത്തരും കാത്തിരിക്കുന്നത്. പുതിയ വര്‍ഷത്തിലേക്ക് കടക്കുന്നതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് നടി ഭാവന.
പുതിയ തുടക്കത്തിനുള്ള സമയമായെന്ന് പെട്ടെന്ന് തിരിച്ചറിയുന്നുവെന്നാണ് ഭാവന പറയുന്നത്. തുടക്കത്തിന്‍റെ മാജിക്കില്‍ വിശ്വസിക്കണമെന്നും ഭാവന പറയുന്നു. ഈ വര്‍ഷത്തെ അവസാന പോസ്റ്റെന്ന് പറഞ്ഞു കൊണ്ടാണ് ഭാവന തന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 2019 നോട് താരം വിട പറയുന്നുമുണ്ട്.ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കം തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
Post Your Comments