CinemaGeneralLatest NewsMollywoodNEWS

പെൺകുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം വിവാഹം അല്ലെന്ന് നീലു, പിന്നെ എന്തിനാണ് ലച്ചുവിനെ ഇത്ര ചെറുപ്പത്തിൽ തന്നെ വിവാഹം കഴിപ്പിച്ചതെന്ന് ആരാധകർ

കഴിഞ്ഞ ദിവസമായിരുന്നു നീലുവിന്റെ മകൾ ലച്ചുവിന്റെ വിവാഹം നടക്കുന്നത്.

ഉപ്പും മുളകും കുടുംബത്തിലെ നീലുവിനെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. അഞ്ചുമക്കളുടെ നീലുവമ്മയായിട്ടാണ് നിഷ സാരംഗ് എന്ന നടി ഉപ്പും മുളകിലും എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നീലുവിന്റെ മകൾ ലച്ചുവിന്റെ വിവാഹം നടക്കുന്നത്. നേവി ഓഫീസറായ സിദ്ധാർഥ് സുകുമാരൻ ആണ് ലച്ചുവിനെ സ്വന്തമാക്കിയത്. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ലച്ചുവിന്റെ വിവാഹം നടക്കുന്നത്. ലച്ചുവിനെ വിവാഹം കഴിപ്പിച്ചയച്ചതിന് നീലുവിനോടും ഭർത്താവ് ബാലുവിനോടും പ്രേക്ഷകർക്ക് വിരോധവും ഉണ്ടായിരുന്നു. ലച്ചുവിന്റെ വിവാഹത്തിന് ശേഷം നീലു അഭിനയിച്ച ഉപ്പും മുളകിലെയും ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

പെൺകുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം എന്നുപറയുന്നത് വിവാഹം ഒന്നും അല്ലെന്നാണ് നീലു പറയുന്നത്. പഠിച്ചു സ്വന്തം കാലിൽ നിൽക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. അല്ലാതെ കല്യാണം അല്ല. അമ്മയെ തന്നെ നോക്കിയേ, അമ്മയെ അച്ഛനും അമ്മയും പഠിപ്പിച്ച കൊണ്ടല്ലേ, എനിക്ക് ജോലി നേടി സ്വന്തം കാലിൽ നില്ക്കാൻ പറ്റിയത്, എന്നാണ് നീലുവിന്റെ ചോദ്യം. എന്നാൽ അങ്ങിനെ ആണെങ്കിൽ ലച്ചുവിനെ ഇത്ര ചെറുപ്പത്തിൽ തന്നെ എന്തിനാണ് വിവാഹം കഴിപ്പിച്ചത്. നിങ്ങൾ ചെയ്തത് തെറ്റായ കാര്യം അല്ലെ, ചെറുപ്പത്തിലേ ലച്ചുവിനെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയച്ചില്ലേ തുടങ്ങി നിരവധി ചോദ്യങ്ങളാണ് നീലുവിനോടായി ഉപ്പും മുളകും പ്രേക്ഷകർ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button