
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ‘മാമാങ്കം മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. കളരിമുറകളും ആയി ഉജ്ജ്വല പ്രകടനവും നടത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ് മാസ്റ്റര്‍ അച്യുതന്‍.
അച്യുതനെ നേരില്‍ കണ്ട് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് മുന്‍ കേരളാ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയും ആയ ഉമ്മന്‍ ചാണ്ടി. അച്യുതന്റെ വീട്ടിലെത്തിയാണ് ഉമ്മന്‍ചാണ്ടി അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. തിരക്കുകള്‍ കൊണ്ടാണ് അച്യുതനെ കാണാന്‍ എത്താന്‍ വൈകിയത് എന്നും അതിമനോഹരമായ പ്രകടനമാണ് അച്യുതന്‍ ചിത്രത്തില്‍ കാഴ്ചവച്ചതെന്നും എല്ലാ വിജയങ്ങളും ആശംസകളും അച്യുതന് നേരുന്നു എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എം. പദ്മകുമാറാണ് മാമാങ്കം സംവിധാനം ചെയ്തത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, പ്രാചി ടെഹ്ലന്‍, അനു സിതാര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, ഇനിയ, കനിഹ, മണിക്കുട്ടന്‍, ജയന്‍ ചേര്‍ത്തല, കവിയൂര്‍ പൊന്നമ്മ, സുരേഷ് കൃഷ്ണ എന്നിങ്ങനെ വലിയ താരനിര തന്നെ അണി നിരക്കുന്നുണ്ട്.
Post Your Comments