GeneralLatest NewsTV Shows

നിങ്ങൾ ചെയ്തത് തെറ്റായ കാര്യം അല്ലേ; നീലുവിനോട് ആരാധകര്‍

അങ്ങനെ ആണെങ്കിൽ ലച്ചുവിനെ ഇത്രയും ചെറുപ്പത്തിൽ എന്തിനാണ് വിവാഹം കഴിപ്പിച്ചതെന്നും, നിങ്ങൾ ചെയ്തത് തെറ്റായ കാര്യം അല്ലേ

ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെ ലെച്ചുവിന്റെ വിവാഹം ആരാധകര്‍ ഏറെ ആഘോഷമാക്കിയിരുന്നു. ലെച്ചുവിന്റെ വരന്‍ നേവി ഓഫീസറായ സിദ്ധാർഥ് സുകുമാരനായി ടെലിവിഷന്‍ അവതാരകന്‍ ഡേവിഡ് ആണ് എത്തിയത്. ലച്ചുവിന്റെ വിവാഹത്തിന് ശേഷം നീലു അഭിനയിച്ച ഉപ്പും മുളകിലെയും ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

പെൺകുട്ടികളുടെ ജീവിതത്തിൽ ഏറ്റവും വലിയ കാര്യം വിവാഹം അല്ലെന്നാണ് നീലു പറയുന്നത്. ”പഠിച്ചു സ്വന്തം കാലിൽ നിൽക്കുക എന്നതാണ് അവളുടെ ജീവിതത്തിലെ വലിയ കാര്യമെന്നും,അല്ലാതെ കല്യാണം കഴിക്കലല്ലന്നും” നീലു പറഞ്ഞു. ”അമ്മയെ തന്നെ നോക്കിയേ, അമ്മയുടെ അച്ഛനും അമ്മയും പഠിപ്പിച്ചത് കൊണ്ടല്ലേ, എനിക്ക് ജോലി നേടി സ്വന്തം കാലിൽ നില്ക്കാൻ പറ്റിയത്”, ഇങ്ങനെയാണ് നീലുവിന്റെ ചോദ്യം. എന്നാൽ അങ്ങനെ ആണെങ്കിൽ ലച്ചുവിനെ ഇത്രയും ചെറുപ്പത്തിൽ എന്തിനാണ് വിവാഹം കഴിപ്പിച്ചതെന്നും, നിങ്ങൾ ചെയ്തത് തെറ്റായ കാര്യം അല്ലേയെന്നും, ചെറുപ്പത്തിലേ ലച്ചുവിനെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയച്ചില്ലേ, തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തി ആരാധകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button