മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറെ ആഘോഷമാക്കിയ വിവാഹം ആയിരുന്നു ഉപ്പും മുളകും ലച്ചുവിന്റെ വിവാഹം. ഒരു പക്ഷെ മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു കഥാപാത്രത്തിന്റെ വിവാഹത്തിന് ഇത്രത്തോളം മാധ്യമ ശ്രദ്ധയും പ്രേക്ഷക പ്രീതിയും ലഭിക്കുന്നത്. നിരവധിയാളുകളുടെ പേരുകൾ ആണ് ലച്ചുവിന്റെ വരന്റെ സ്ഥാനത്ത് ഉയർന്നുകേട്ടത്.
ലച്ചുവിന്റെ അച്ഛൻ ബാലു മാത്രമായിരുന്നു സിദ്ധാർഥ് എന്ന ലച്ചുവിന്റെ വരനെ കണ്ടിട്ടുള്ളത്. അന്ന് മുതൽ ടിക് ടോക് താരം ഗിരീഷ് ഗംഗാധരൻ മുതൽ യുവ നടൻ ഷെയ്നിനെ വരെ ലച്ചുവിന്റെ വരനായി പ്രേക്ഷകർ കണ്ടു. എന്നാൽ ഏറ്റവും ഒടുവിലാണ് ആ സസ്പെൻസ് പൊളിച്ചടുക്കി ഡെയ്ൻ ഡേവിസ് എന്ന നമ്മളുടെ ഡീഡി ലച്ചുവിനെ സ്വന്തം ആക്കിയത്.
വിവാഹത്തിന് മുന്നോടിയായി ഹൽദി ആഘോഷരാവും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് നടന്ന ഹൽദി ആഘോഷത്തിൽ പതിവിലും സുന്ദരിയായാണ് ലച്ചുവെത്തിയത്. ആഘോഷരാവിന് മാറ്റേകിയത് കണ്ണിൽ എന്നുമൊരു മിന്നാമിന്നി കുഞ്ഞു തുമ്പിയായി മിന്നും ഇവളീ നെഞ്ചിൽ എന്നും ഓമൽ കുഞ്ഞാണെ എന്ന ഗാനം തന്നെയായിരുന്നു. ലച്ചുവിന്റെ ചുറ്റും അച്ഛനും അമ്മയും ചേട്ടനും, കുഞ്ഞനുജത്തിമാരും ചേർന്ന് നിന്ന് പാടുന്ന ഗാനം ഏറെ വൈറൽ ആയിരുന്നു. അന്ന് മുതൽ ആ ഗാനം പാടിയതിൽ ഫീമെയിൽ ശബ്ദം നൽകിയത് നീലുവാണോ? ആ ശബ്ദത്തോട് നല്ല സാമ്യം ഉണ്ടല്ലോ എന്ന സംശയവും ഉയർന്നിരുന്നു. അതിനുള്ള ഉത്തരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
ഹൽദി ആഘോഷരാവിന്റെ ഗാനത്തിന് വരികൾ ചിട്ടപ്പെടുത്തിയത്,സർജി വിജയനാണ്. സംഗീതം നിർവ്വഹിച്ചത്, ഭാഗ്യരാജും ആലാപനം നിർവ്വഹിച്ചത് ലിബിനും, അഞ്ചു ജോസഫും ചേർന്നാണ്. വളരെ മനോഹരമായ ഗാനം ഇന്നും സോഷ്യൽ മീഡിയയിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്.
Post Your Comments