സൂര്യക്ക് പുറമേ അനിയന്‍ കാര്‍ത്തിയും തമിഴില്‍ വലിയ ഇമേജ് നേടിയെടുക്കുമ്പോള്‍ തന്‍റെ വ്യക്തി ജീവിതത്തെക്കുറിച്ച് മനോരമയുടെ ഞായറാഴ്ച സംപ്ലിമെന്റിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് താരം. കടുത്ത ദാരിദ്ര്യം അനുഭവിച്ച് സിനിമയിലെത്തിയ ആളാണ് തന്റെ അപ്പയെന്നും, പെയിന്‍റിംഗ് പഠിക്കാന്‍ ചെന്നൈയിലെത്തിയ അദ്ദേഹം കാണിച്ച വഴിയിലൂടെയാണ് താനും സഹോദരന്‍ സൂര്യയും സിനെമയിലെത്തിയതെന്നും കാര്‍ത്തി പറയുന്നു.
‘ഞാനും സൂര്യയും ജ്യോതികയും അപ്പയും ചേര്‍ന്ന സിനിമാക്കുടുംബം ചെന്നൈയില്‍ ഒരു വീട്ടില്‍ തന്നെയാണ് താമസം. കടുത്ത ദാരിദ്ര്യം അനുഭവിച്ച് സിനിമയിലെത്തിയ ആളാണ് അപ്പ ശിവകുമാര്‍. പരിശ്രമം കൊണ്ട് വിജയിച്ചയാള്‍. പെയിന്‍റിംഗ് പഠിക്കാന്‍ ചെന്നൈയിലെത്തി സിനിമയില്‍ ഇടം കണ്ടെത്തി അദ്ദേഹം കാണിച്ച വഴിയിലൂടെയാണ് ഞാനും സൂര്യയുമെല്ലാം നടക്കുന്നത്. പക്വത കാട്ടണമെന്നും കൃത്യനിഷ്ഠയും അച്ചടക്കവും നിര്‍ബന്ധമാണെന്നും സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ മാനിക്കണമെന്നും അപ്പാ എന്നും പറയും’.
തന്റെ ഭാര്യയെക്കുറിച്ച് കാര്‍ത്തി
‘ഈറോടുള്ള രഞ്ജിനിയാണ് ഭാര്യ. ടിസിഎസിലാണ് ജോലി. കോയമ്പത്തൂരില്‍ രണ്ടായിരത്തി പതിനൊന്നിലായിരുന്നു വിവാഹം. അപ്പായുടെ നാടായ കോയമ്പത്തൂരില്‍ കല്യാണം വേണമെന്ന് അപ്പായുടെ താല്‍പര്യമായിരുന്നു. ഒരു മകളുണ്ട് ആറു വയസ്സുകാരി ഉമയാള്‍’
Post Your Comments