തമിഴിലും തെലുങ്കിലും തന്റെതായ സ്ഥാനം ഉറപ്പിക്കുകയും സിനിമാ ലോകത്തിന്റെ പ്രിയതാരമായി മാറുകയും ചെയ്ത താരമാണ് സിദ്ധാര്‍ഥ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി വിവാദങ്ങളില്‍ കുടുങ്ങിയ നിരവധി താരങ്ങളുണ്ട്. എന്നാല്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തി അതിന്റെ പേരില്‍ എന്ത് സംഭവിച്ചാലും കുഴപ്പമില്ലെന്ന് പറയുകയാണ് നടന് സിദ്ധാര്‍ഥ്. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരം തന്റെ നിലപാട് തുറന്ന് പറഞ്ഞിരിക്കുന്നത്.
‘നിശബ്ദനായിരുന്നാല്‍ മാത്രമേ ജോലി ലഭിക്കുകയുള്ളൂ എന്നാണെങ്കില്‍ ആ ജോലി എനിക്ക് വേണ്ട. സിനിമയില്‍ നിന്നും എനിക്ക് ഒരുപാട് ലഭിച്ചിട്ടുണ്ട്. ഞാന്‍ 21-ാം വയസിലുമല്ല. അതുകൊണ്ട് ഒരുപാട് സംസാരിക്കുന്ന പയ്യനെന്ന് വിളിക്കുന്നതിനെ കുറിച്ചും എനിക്ക് ആശങ്കയില്ല. തുറന്ന് സംസാരിച്ചില്ലെങ്കിലാണ് എനിക്ക് കുറ്റബോധം തോന്നുക.
ഈ രാജ്യത്തെ നിശബ്ദരായ ഭൂരിപക്ഷത്തിന്റെ ഭാഗമാകേണ്ട എനിക്ക്. ഈ രാജ്യവും ദൈവവും എനിക്ക് ഒരുപാട് നല്‍കിയിട്ടുണ്ട്. എന്നെ പോലെ പ്രിവിലേജുള്ള ഒരാള്‍ സംസാരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പിന്നെ ഈ രാജ്യത്തിന്റെ അവസ്ഥ എന്താണ്. ഇതെന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് ഞാനാരേയും പഠിപ്പിക്കാന്‍ ശ്രമിക്കുന്നില്ല.
എന്റെ ജീവിതം ജീവിക്കാന്‍ മറ്റൊരു രീതിയും എനിക്ക് അറിയില്ല. ഇതുവരെ ഇത് മൂലം എന്റെ കരിയറില്‍ എനിക്ക് പ്രശ്നമൊന്നുമുണ്ടായിട്ടില്ല. ഇനിയുമുണ്ടാകില്ലെന്ന് കരുതുന്നു. കാരണം, ഇങ്ങനെയാണ് എനിക്ക് എന്റെ എല്ലാ സിനിമകളും ലഭിച്ചത്. എന്തെങ്കിലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരുന്നുവെങ്കില്‍ ഞാന്‍ പറഞ്ഞെനെ, എല്ലാം നന്നായി പോകുമ്പോള്‍ എന്തിനാണ് പ്രശ്നമുണ്ടാക്കുന്നത് എന്ന്’.താരം പറയുന്നത് ഇങ്ങനെയാണ്
Post Your Comments