ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. ഈ അവസരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി തിരക്കഥാകൃത്ത് ശ്യാം പുഷ്കരന് രംഗത്ത്. വെറും പച്ചക്ക് ഉള്ള മുസ്ലിം വിരുദ്ധതയാണ് ഈ നിയമം എന്നാണ് ശ്യാമിന്റെ അഭിപ്രായം. കുറേ നാളുകളായിട്ട് അതുതന്നെയാണ് കേന്ദ്രം ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച “ശ്യാം പുഷ്കര്‍ നൈറ്റ്സ് “എന്ന സംവാദത്തില്‍ അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് സദസ്സില്‍ നിന്ന് ഒരാള്‍ ചോദിച്ചപ്പോഴായിരുന്നു ശ്യാം പുഷ്കരന്റെ പ്രതികരണം.” അത് എല്ലാവര്ക്കും അറിയാവുന്നത് ആണല്ലോ. വെറും പച്ചക്ക് ഉള്ള മുസ്ലിം വിരുദ്ധത. ഇവര്‍ കുറെ നാള് ആയിട്ട് അത് തന്നെ ആണ് ചെയ്തു കൊണ്ടിരിക്കുന്നതും. കൂടുതല്‍ ഒരുപാട് കാര്യങ്ങള്‍ ഒന്നും പറയേണ്ടതില്ല. അവര്‍ക്ക് മുസ്ലിമിനെ ഇഷ്ടമേ അല്ല”- ശ്യാം പുഷ്കരന് പറഞ്ഞു.
Post Your Comments