മലയാള സിനിമയിലെ യുവനായകന്മാരില് ആരാധകരുടെ പ്രിയതാരമാണ് ഷെയിന്‍ നിഗം . താരത്തിന്റെ സിനിമയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഏറെ നാളത്തെ പ്രശ്നങ്ങള്‍ക്ക് ഒടുവില്‍ തീരുമാനങ്ങളായി വിഷയത്തില്‍ അമ്മയും ഫെഫ്കയും ഇടപ്പെട്ടിരിക്കുകയാണ്. തുടര്‍നടപടികള്‍ ഉടനെ ഉണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട് അതേസമയം പാതിവഴിയില്‍ നിലച്ച വെയില്, കുര്‍ബാനി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കുന്നതിലും ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുന്നതിലും ഷെയ്ന് നിഗത്തില്‍ നിന്നും അമ്മ ഉറപ്പ് വാങ്ങുമെന്നും പ്രശ്നത്തില്‍ നടന് പറയാനുള്ള കാര്യങ്ങളും നിര്‍വാഹക സമിതി വിശദമായി കേള്ക്കുകയുംപരിഹാരമുണ്ടാക്കിഷെയ്ന് നിഗത്തില്‍ നിന്നുള്ള ഉറപ്പ് വാങ്ങിയതിന് ശേഷം അമ്മ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തുമെന്നാണ് ഒടുവില്‍ തീരുമാനങ്ങള്‍ വരുന്നത.് രണ്ടാഴ്ചയ്ക്കുള്ളില്‍ കാര്യങ്ങളില്‍ ഒരു വിശദീരകണം ഉണ്ടാവും
നേരത്തെ യോഗം തീരുമാനിച്ചിരുന്നുവെങ്കിലും അധ്യക്ഷന്‍ മോഹന്‍ലാല്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ യോഗം മാറ്റിവെക്കുകയായിരുന്നു. പ്രൊഡ്യൂസര്മാര്ക്കെതിരായ മനോരോഗി പരാമര്‍ശത്തില്‍ ഷെയ്ന് മാപ്പ് പറഞ്ഞതോടെയാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയത്.ഷെയ്നുമായി സഹകരിക്കേണ്ടെന്ന നിര്‍മ്മാതാക്കളുടെ തീരുമാനം പിന്‍വലിക്കാന്‍ അമ്മയുടെ മധ്യസ്ഥതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു ഷെയ്ന്റെ പരാമര്‍ശം. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെയായിരുന്നു ഷെയ്ന് നിഗത്തിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. പാരമര്‍ശത്തില്‍ ഷെയിന്‍ നിഗം ആദ്യം ഫേസ്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു.
ഷെയിന്റെ ഫേസ്ബുക്ക് പോസ്റ്റ് ‘ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയില്‍ ഞാന്‍ നടത്തിയ പ്രസ്താവന വലിയ തോതില്‍ തെറ്റിദ്ധരിക്കപ്പെട്ടു. അതുമൂലം നിര്‍മ്മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാര്‍ത്തകളില്‍ വന്നതെന്നായിരുന്നു ഷെയിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.ഫേസ്ബുക്കിലൂടെയുള്ള ഖേദപ്രകടനം അംഗീകരിക്കാന്‍ ഫിലിംചേംബര്‍ ഉള്‍പ്പയേുള്ള സംഘടനകള്‍ തയ്യാറായില്ല. ഇതോടെയാണ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നല്‍കണമെന്നും കാണിച്ച് ഷെയ്ന് നിഗം നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും താരസംഘടനയ്ക്കും കത്ത് നല്‍കിയിരുന്നു എന്നാല്‍ അതില്‍ സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ഷെയ്നുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറല്ല എന്ന് നിലപാടില്‍ നിര്‍മ്മാതാക്കള്‍ എത്തുകയായിരുന്നു. ഇതോടെയാണ് സിനിമകള്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ നടനില്‍ നിന്ന് ഉറപ്പ് വാങ്ങിച്ചെടുക്കാന്‍ അമ്മ തീരുമാനിച്ചത്.ഈ ഒരു സാഹചര്യത്തില്‍ വേഗത്തില്‍ തന്നെ കാര്യങ്ങള്‍ക്ക് തീരുമാനം ഉണ്ടാവുമെന്നാണ് താരസംഘടന അറിയിക്കുന്നത്.
Post Your Comments