തെന്നിന്ത്യന്‍ സിനിമാതാരവും നടി നിക്കി ഗല്‍റാണിയുടെ സഹോദരിയുമായ സഞ്ജന ഗല്‍റാണി നിര്‍മാതാവിനെ ആക്രമിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ വച്ച് സഞ്ജന ബോളിവുഡ് നിര്‍മാതാവ് വന്ദന ജെയിനിനെ ബിയര്‍ കുപ്പികൊണ്ട് അടിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ സഞ്ജന നിര്‍മാതാവിനെ ആക്രമിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 24 വൈകീട്ട് സംഘടിപ്പിച്ച വിരുന്നിനിടെ നിര്‍മാതാവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പിറ്റേ ദിവസം കബണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലെത്തിയ നിര്‍മാതാവ് നോണ്‍ -കൊഗ്‌നിസബിള്‍ റിപ്പോര്‍ട്ട് ( തിരിച്ചറിയാനാവാത്ത) സമര്‍പ്പിക്കണമെന്ന് പോലീസിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് സഞ്ജന പോലീസിനെ സമീപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments