CinemaLatest NewsMollywoodNEWS

നിക്കി ഗല്‍റാണിയുടെ സഹോദരിക്ക് സംഭവിച്ചത് അതായിരുന്നു സത്യാവസ്ഥ പുറത്ത്

ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ചുവോ?

മലയാള പ്രേക്ഷകരുടെ പ്രിയതാരമാണ് നിക്കി ഗല്‍റാണി താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.എന്നാല്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത് താരത്തിന്റെ സഹോദരി സഞ്ജന ഗല്‍റാണിയെക്കുറിച്ചുള്ള വാര്‍ത്തകളാണ് നിര്‍മ്മാതാവിനെ ആക്രമിച്ചുവെന്നുളള വാര്‍ത്ത കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച വിഷയമായിരുന്നു. ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ വച്ച് സഞ്ജന ബോളിവുഡ് നിര്‍മാതാവ് വന്ദന ജെയിനിനെ ബിയര്‍ കുപ്പികൊണ്ട് അടിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ അന്ന് സംഭവിച്ചതിന്റെ സത്യാവസ്ഥമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അന്ന് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. സഞ്ജന നിര്‍മാതാവ് വന്ദന ജെയിനെ ആക്രമിച്ചിട്ടില്ലത്രേ. ഡിസംബര്‍ 24 വൈകീട്ട് സംഘടിപ്പിച്ച വിരുന്നിനിടെ നിര്‍മാതാവുമായി നടി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.എന്നാല്‍ പിറ്റേ ദിവസം കബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനിലെത്തിയ നിര്‍മാതാവ് നോണ്‍ -കൊഗ്നിസബിള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പറഞ്ഞ് പോലീസിനെ സമീപിച്ചിട്ടില്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

മലയാളത്തിന് പുറമെ നിരവധി ആരാധകരുള്ള താരമാണ് നിക്കി ഗല്‍റാണി. 1983 ലൂടെയാണ് നിക്കി മോളിവുഡില്‍ എത്തിയത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷ ചിത്രങ്ങളില്‍ നിക്കി സജീവമാണ്. താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക നിക്കിയിലൂടെയാണ് താരത്തിന്റെ സഹോദരി സഞ്ജനയും മലയാളി പ്രേക്ഷകര്‍ക്കിടെ സുപരിചിതയായത്.

shortlink

Related Articles

Post Your Comments


Back to top button