മലയാളത്തിന്റെ പ്രിയ താരമാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ ഇപ്പോള്‍ തമിഴിലും താരം വിജയശ്രീ കുറിച്ചിരിക്കുകയാണ് മലയാളസിനിമയില്‍ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെയും നായികയായി അഭിനയിച്ച താരവും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നു. അടുത്തുതന്നെ ഒരു ത്രില്ലര്‍ ചിത്രത്തിലാണ് മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്നത്. പ്രേക്ഷകര്‍ കാത്തിരുന്ന ആ സിനിമ അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ മഞ്ജു പറഞ്ഞത് താന്‍ ഏറ്റവും അധികം ആഗ്രഹത്തോടേയും പ്രതീക്ഷയോടെയും കാത്തിരുന്ന പടമാണ് അതെന്നും ഒടുവില്‍ തന്റെ ആഗ്രഹം സാധ്യമാവുകയാണെന്നുമാണ്. മഞ്ജുവിന്റെ വാക്കുകള്‍
‘ആ ചിത്രം ഉടനെ ഉണ്ടാകും. നവാഗതനായ ജോഫിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫുമാണ് നിര്‍മിക്കുന്നത്. മമ്മൂക്ക അഭിനയിക്കുന്നു, കൂട്ടത്തില്‍ ഞാനും. കുട്ടിക്കാലം മുതല്‍ കണ്ട് വളര്‍ന്നവരുടെ കൂടെ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് ചെറിയ കാര്യമല്ല. ലാലേട്ടന്റെ കൂടെ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. പക്ഷേ, മമ്മൂക്കയോടൊപ്പം ഒരിക്കല്‍ പോലും സാധിച്ചില്ല.’
‘മമ്മൂക്കയുടെ കൂടെ ഒരു ഫ്രെയിമില്‍ നില്‍ക്കുമ്പോള്‍ എങ്ങനെ ആയിരിക്കും. ഒരുപാട് അടുത്തിടപഴകാനുള്ള അവസരങ്ങള്‍ ഒന്നും ഇതുവരെ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിട്ടില്ല. മമ്മൂക്ക അഭിനയിക്കുന്ന നേരിട്ട് കണ്ടിട്ടുമില്ല. അതെങ്ങനെയായിരിക്കും എന്നൊക്കെ ആലോചിക്കുമ്പോള്‍ ടെന്‍ഷന്‍ ഉണ്ട്. മമ്മൂക്കയുമൊന്നിച്ച് വരാനിരിക്കുന്ന ഒരുപാട് സിനിമകളുടെ തുടക്കമാകട്ടെ ഈ ചിത്രമെന്ന് ആഗ്രഹിക്കുന്നു.’ മഞ്ജു പറയുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ആ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ച് അഭിനയിക്കുന്ന മാസ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments