
കറുത്ത പക്ഷികൾ,യെസ് യുവർ ഓണർ,മായാ ബസാർ എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് മാളവിക നായർ. രണ്ട് തവണ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ മാളവിക രണ്ട് ചിത്രങ്ങളിൽ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയിൽ നിന്നും താൻ പഠിച്ച കാര്യങ്ങൾ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാളവിക.
മമ്മൂക്ക ഭയങ്കര ഫ്രണ്ട്‌ലിയാണ്. അദ്ദേഹം സെറ്റിലൊക്കെ ഭയങ്കര കംഫർട്ടബിളാണ്. നമുക്ക് പേടിയുണ്ടാകും. അത് മാറ്റി ഫ്രണ്ട്‌ലി അറ്റ്‌മോസ്ഫിയർ ക്രിയേറ്റു ചെയ്യുകയെന്നതാണ് മമ്മൂക്കയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അദ്ദേഹത്തിന്റ് അഭിനയം ഭയങ്കര നാച്ചുറലാണ് അത് സ്വന്തം അഭിനയത്തിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിട്ടുണ്ട് മാളവിക നായർ പറഞ്ഞു.
Post Your Comments