CinemaGeneralLatest NewsMollywoodNEWS

ഞാൻ പൂർണ്ണമായി ഒരു സ്ത്രീയായി മാറിയിരിക്കുന്നു, ഇയാളാണ് എന്റെ ഭാവി വരൻ ; മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് പറയുന്നു

എന്റെ പേഴ്സിന്റെ വലിപ്പം കണ്ട് വരുന്ന വ്യക്തി ആകരുത് എന്റെ ഭർത്താവ്

ആണായി ജനിച്ച് പെണ്ണായി മാറിയ സീമ വിനീതിനെ മലയാളികൾക്ക് സുപരിചിതമാണ്. ഒരു വര്‍ഷം മുന്‍പാണ് സീമയുടെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞപ്പോഴാണ് വർഷപൂജ നടത്തി താൻ പൂര്‍ണ്ണമായി സ്ത്രീയായി മാറിക്കഴിഞ്ഞെന്ന് ലോകത്തോട് താരം വിളിച്ചു പറയുന്നത്.

പൂർണ്ണമായി സ്ത്രീയായി മാറിയ സീമ ഇപ്പോൾ പങ്ക് വയ്ക്കുന്നത് തൻറെ വിവാഹസങ്കൽപ്പങ്ങളെ പറ്റിയാണ്. സ്വന്തമായുള്ള യൂ ട്യൂബ് ചാനൽ വഴിയാണ് സീമ തന്റെ വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് പറയുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ സീമ ഒരു മേക്കപ്പ് സ്റ്റുഡിയോയും യൂ ട്യൂബ് ചാനലിനൊപ്പം നടത്തുന്നുണ്ട് നടത്തുന്നുണ്ട്.

എന്റെ ലൈഫ് പാർട്ണറിനെ പറ്റിയുള്ള കാര്യങ്ങൾ നിരവധി ആളുകൾ ചോദിച്ചിട്ടുണ്ടായിരുന്നു, അതിനുള്ള മറുപടിയാണിത് എന്ന് പറഞ്ഞു കൊണ്ടാണ് സീമ വീഡിയോ ആരംഭിക്കുന്നത്. തികച്ചും മാനുഷിക പരിഗണന നൽകുന്ന എന്നെയും എന്റെ കമ്മ്യൂണിറ്റിയെയും മനസിലാക്കുന്ന, സ്വീകരിക്കാൻ മനസ്സുള്ള ഒരു വ്യക്തി ആയിരിക്കണം എന്റെ ഭാവി ഭർത്താവ് എന്നാണ് സീമ പറയുന്നത്. മാത്രമല്ല നാലാളിന്റെ മുൻപിൽ എന്നെ അഭിമാനപൂർവ്വം കൈപിടിച്ചു നടക്കുന്ന ഒരു വ്യക്തി. ആ വ്യക്തിയ്ക്ക് സെല്ഫ് കോൺഫിഡൻസ് തീർച്ചയായും ഉണ്ടായിരിക്കണം.

എന്റെ ഭാവി വരന് സ്വന്തമായി വരുമാനം ഉണ്ടായിരിക്കണം. അല്ലാതെ എന്റെ പേഴ്സിന്റെ വലിപ്പം കണ്ട് വരുന്ന വ്യക്തി ആകരുത് എന്റെ ഭർത്താവ്. ഞാൻ വിവാഹം കഴിക്കുന്ന ആൾ എന്റെ ജീവിതാവസാനം വരെ എന്റെ ഒപ്പം ഉണ്ടാകണം. എന്റെ അമ്മയെ സ്നേഹിക്കണം. വിവാഹം ഒരു ഉടമ്പടി ആയി കാണുന്ന വ്യക്തിയും, അല്ലാതെ നമ്മുടെ കുറവുകളെ മനസ്സിലാക്കി മാത്രം ജീവിതത്തിൽ വന്നു പോകുന്ന ആൾ ആയിരിക്കരുതെന്നും സീമ പറയുന്നു. ഒപ്പം വസ്ത്രം മാറുന്നപോലെ വിവാഹത്തെ കണക്കാക്കുന്ന ഒരു വ്യക്തി ആകരുത് എന്നെ വിവാഹം ചെയ്യാൻ പോകുന്ന ആളെന്നും സീമ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button