CinemaGeneralLatest NewsMollywoodNEWS

‘ജാഡക്കാരിയാണ് താനെന്നാണ് എല്ലാവരുടേയും ധാരണ’ ; മനസ് തുറന്ന് ലക്ഷ്മി മേനോൻ

ഒരു കൊച്ചിന്‍റെ അമ്മയാണെന്നറിയില്ലായിരുന്നു എന്ന തരത്തിലുള്ള കമന്‍റെകളൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനാണ് മിഥുന്‍ രമേഷ്. കോമഡി ഉത്സവമെന്ന പരിപാടിയുടെ മുഖം തന്നെ മിഥുനാണ്. അവതരണത്തിന് പുറമെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും താരമെത്താറുണ്ട്. അടുത്തിടെയായിരുന്നു മിഥുന്‍ നായകനായെത്തിയ ജിമ്മി ഈ വീടിന്‍റെ ഐശ്വര്യം എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. മിഥുന്‍ മാത്രമല്ല ഭാര്യ ലക്ഷ്മിയും മകളുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ടിക് ടോക് വീഡിയോയും യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് ലക്ഷ്മി.  ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ തങ്ങളുടെ വിശേഷം പങ്കുവെയ്ക്കുകയാണ് ലക്ഷ്മി.

തന്‍വിയുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളുമൊക്കെയായി ആകെ തിരക്കിലാണ് താനെന്ന് ലക്ഷ്മി പറയുന്നു. കുക്ക് ചെയ്യാന്‍ ഇഷ്ടമാണ്. ആസ്റ്റര്‍ഡാമിലേക്കായിരുന്നു ഒടുവിലായി പോയത്. കുടുംബത്തിലെല്ലാവര്‍ക്കും യാത്രകളോട് ഇഷ്ടമാണ്. നല്ല അവസരങ്ങള്‍ വന്നാല്‍ സിനിമയില്‍ അഭിനയിക്കുമെന്ന് ലക്ഷ്മി പറയുന്നു. തന്‍വിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, അതുകൊണ്ടാണ് ചെറിയ ഇടവേളയെടുത്തത്. ടാറ്റു അഡിക്ഷനുണ്ട്. വേദനിച്ചാണ് ചെയ്യുന്നതെങ്കിലും വീണ്ടും ചെയ്യാന്‍ തോന്നാറുണ്ട്. ഒരു കൊച്ചിന്‍റെ അമ്മയാണെന്നറിയില്ലായിരുന്നു എന്ന തരത്തിലുള്ള കമന്‍റെകളൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. ക്ലാസിക്കല്‍ ഡാന്‍സറാണ് താന്‍. സമയം കിട്ടുമ്പോളൊക്കെ ഡാന്‍സ് ചെയ്യാറുണ്ട്.

വണ്ടിയോടിക്കുമ്പോള്‍ എപ്പോഴും മിഥുന്‍ ചേട്ടന്‍ മൊബൈല്‍ നോക്കാറുണ്ട്. മെസ്സേജ് ഇങ്ങനെ വന്നോണ്ടിരിക്കും അത് അപ്പോള്‍ത്തന്നെ നോക്കും. ഇത് പറഞ്ഞ് ഞങ്ങള്‍ അടിയുണ്ടാക്കാറുണ്ട്. അത് പോലെ തന്നെ വാഷ് റൂമില്‍ പോയിക്കഴിഞ്ഞാല്‍ രണ്ട് മണിക്കൂറെടുക്കും തിരിച്ചുവരാന്‍. വരൂ, വരൂയെന്ന് താന്‍ ഇവിടെ നിന്ന് വിളിച്ച് പറയണം. മൊബൈലും കൊണ്ടാണ് പോവുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് മിഥുന്‍ ചേട്ടനും അറിയാവുന്നതാണ്. ട്രെയിലറൊക്കെ പുറത്തിറങ്ങുമ്പോള്‍ അഭിപ്രായം ചോദിക്കാറുണ്ട്. തനിക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം ജോലിക്ക് പോയാല്‍ മതിയെന്നാണ് മിഥുന്‍ ചേട്ടന്‍റെ നിലപാടെന്നും ലക്ഷ്മി പറയുന്നു.

പൊതുവെ ജാഡക്കാരിയാണ് താനെന്നാണ് എല്ലാവരുടേയും ധാരണ, എന്നാല്‍ താന്‍ ഇന്‍ട്രോവേര്‍ട്ടാണ്. വീഡിയോയൊക്കെ ചെയ്യുന്നത് നമ്മുടെ കംഫര്‍ട്ട് സോണില്‍ നിന്നല്ലേ. ചാക്കോച്ചന്‍റെ ഭാര്യയായ പ്രിയയുമായി നല്ല കൂട്ടാണ്. നൈല ചേച്ചി സഹോദരിയെപ്പോലെയാണ്. ബാക്കിയെല്ലാവരേയും അറിയാം, സംസാരിക്കാറുണ്ടെന്നും ലക്ഷ്മി പറയുന്നു.

shortlink

Post Your Comments


Back to top button