മലയാളത്തിന്റെ സൂപ്പര്‍ താരമാണ് കുഞ്ചാക്കോ ബോബന് താരത്തിന്റേതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രമാണ് മിഥുന് മാനുവല്‍ തോമസ് തിരക്കഥ രചിച്ച് കുഞ്ചാക്കോ ബോബന് നായകനാവുന്ന ക്രൈം ത്രില്ലര്‍ അഞ്ചാം പാതിര പുതുവര്‍ഷത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുകയാണ് പോലീസ് കണ്‍സല്‍ട്ടിങ് ക്രിമിനോളജിസ്റ്റായിട്ടാണ് കുഞ്ചാക്കോ ബോബന് സിനിമയില്‍ എത്തുന്നത്.
ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് അഞ്ചാം പാതിരി. സിനിമയെ കുറിച്ച് താരം പങ്കുവെച്ചത്. ത്രില്ലര്‍ സിനിമകളുടേയും നോവലുകളുടേയും വലിയൊരു ആരാധകനാണ് താനെന്നും, അതിനാല്‍ തന്നെ ഒരു ത്രില്ലര്‍ സിനിമയില്‍ അഭിനയിക്കണം എന്നത് വലിയൊരു ആഗ്രഹമായിരുന്നെത്തും കുഞ്ചാക്കോ ബോബന് പറയുന്നു.സംവിധായകന് മാനുവലിന് പറയാനുള്ള കഥ കേള്‍ക്കാന്‍ ആവശ്യപ്പെടുന്നത് നിര്‍മാതാവ് ആഷിക് ഉസ്മാനാണ്. ആട്, ആന്മരിയ കലിപ്പിലാണ് മുതലായ കോമഡി ഫീല്‍ഗുഡ് സിനിമചെയ്ത സംവിധായകനില്‍നിന്ന് ഇത്തരമൊരു കഥ പ്രതീക്ഷിച്ചിരുന്നില്ല. മിഥുന് മാനുവലും-ക്രൈംത്രില്ലറും ആലോചിച്ചപ്പോള്‍ എത്തുംപിടിയും കിട്ടിയില്ല. നമ്മള് പ്രതീക്ഷിക്കുന്ന ചേരുവയല്ല അഞ്ചാം പാതിരയുടേത്.കഥ പറഞ്ഞുകഴിഞ്ഞ് ഞാന്‍ മിഥുനിനോട് ആദ്യം ചോദിച്ചത്, ഇതിനുപിറകില്‍ ഏതുകൊറിയന്പടമാണ് എന്നാണ്. പക്ഷേ, ആത്മവിശ്വാസത്തോടെ മിഥുന് പറഞ്ഞത്, ‘ഇത് ഒരു കൊറിയന്‍ പടത്തിലും കാണാന്‍ പറ്റില്ല’ എന്നാണ്. ഇതൊരു യഥാര്‍ഥ സംഭവമാണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും ചിലപ്പോള്‍ നടന്നതാകാമെന്നും’ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന് പറയുന്നു.
മുന്‍വിധിയോടെയാണ് മിഥുനില്‍നിന്ന് കഥകേള്‍ക്കാന്‍ ഇരുന്നത്. പുള്ളി പോയാല്‍ ഏതുവരെ പോകും എന്നൊരു ധാരണയായിരുന്നു.കഥ മുന്നോട്ടുപോകവേ ഞാന്‍ വിചാരിച്ച വഴികളിലൂടെയല്ല സിനിമ പോകുന്നതെന്ന് മനസ്സിലായി. നമ്മള് ഒരിക്കലും പ്രതീക്ഷിക്കാത്ത, വ്യത്യസ്തമായ വഴിത്തിരിവുകള്‍ വന്നുകൊണ്ടേയിരുന്നു. കഥ കേട്ടുകഴിഞ്ഞപ്പോള്‍ സമാനമായ കഥകളും നോവലുകളും ഇഷ്ടപ്പെടുന്ന എനിക്ക് സിനിമയും ഇഷ്ടമായി. പറഞ്ഞതുപോലെ കഥ ചിത്രീകരിച്ചാല്‍ നന്നാകുമെന്നാണ് ഞാന്‍ മിഥുനിനോട് പറഞ്ഞത്. അണിയറപ്രവര്‍ത്തകരെക്കുറിച്ച് സംവിധായകന് വിശദീകരിച്ചതോടെ പിന്നീട് കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ലെന്നും’ കുഞ്ചാക്കോ ബോബന് പറയുന്നു.താരത്തിന്റെ പൂതുവര്ഷത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments