CinemaLatest NewsMollywoodNEWS

കീരിക്കാടന്‍ ജോസിന്റെ അവസ്ഥയെകുറിച്ച് കൂടുതല്‍ വിവരങ്ങളുമായി നടനും നിര്‍മ്മാതാവുമായ ദിനേശ് പണിക്കര്‍ രംഗത്ത്

അദ്ദേഹത്തിന്  സാമ്പത്തിക സഹായം ആവശ്യമില്ല'

 

ഒരു കാലത്ത് മലയാള സിനിമയില്‍ വില്ലന്‍ വേഷത്തില്‍ നിറഞ്ഞു നിന്ന താരമായിരുന്നു കീരിക്കാടന്‍ ജോസ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയും ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്‍ കീരിക്കാടന്‍ ജോസ് ഗുരുതര രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണെന്നും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലുമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും അദ്ദേഹം വെരിക്കോസുമായി ബന്ധപ്പട്ട ചികിത്സയിലാണെന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ വീട്ടുകാര്‍ രംഗത്ത് വരുകയും ചെയ്തു ഇപ്പോഴിതാ അദ്ദേഹത്തിന്റ അവസ്ഥയെകുറിച്ച് കൂടുതല്‍ വിവരങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ ദിനേശ് പണിക്കര്‍. കീരിക്കാടനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം തന്റെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇത് പറയുന്നത്.

‘ഞാന്‍ അദ്ദേഹത്തെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. വെരിക്കോസ് വെയിന് ചികിത്സയിലാണ് അദ്ദേഹം. കീരിക്കാടന്‍ ജോസിന് സാമ്പത്തിക ബുദ്ധിമുട്ടില്ല. അതിനാല്‍ അദ്ദേഹത്തിന് ആരില്‍ നിന്നും സാമ്പത്തിക സഹായം ആവശ്യമില്ല. അദ്ദേഹം ഉടന്‍ രോഗം ഭേദമായി സിനിമയില്‍ സജീവമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.’ കീരിക്കാടന്‍ ജോസ് എന്ന മോഹന്‍ രാജിനൊപ്പമുള്ള ചിത്രം സഹിതം പങ്കുവെച്ച് ദിനേശ് പണിക്കര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

വെരിക്കോസ് വെയിന് ദീര്‍ഘനാളായി ചികില്‍സയിലാണ് മോഹന്‍ രാജ്. ചെന്നൈയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികില്‍സ. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറായ ബന്ധുവിന്റെ ചികില്‍സയിലുള്ള വിശ്വാസം കൊണ്ടാണ് ജനറല്‍ ആശുപത്രിയിലേക്കെത്തിയതെന്നാണ് മോഹന്‍ രാജിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്.ആരാധകരുടെ പ്രിയതാരം വീണ്ടും ആരോഗ്യവാനായി തിരിച്ചെത്തി സനിമയില്‍ സജീവമാക്കുന്നത് കാത്തിരിക്കുകയാണ് ആരാധകരും

shortlink

Related Articles

Post Your Comments


Back to top button