ഭക്തിഗാനങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഗായകനാണ് കെ.ജി മാര്‍ക്കോസ്. ചലച്ചിത്രപിന്നണി ഗാനരംഗത്തും അദ്ദേഹം തന്റെ വ്യക്തി മുദ്രപതിപ്പിച്ചിട്ടുണ്ട്. സിനിമാ ഗാനങ്ങള്‍ക്കൊപ്പം പതിനായിരത്തോളം ക്രൈസ്തവ ഭക്തിഗാനങ്ങളും അയ്യായിരത്തിലധികം മാപ്പിളപ്പാട്ടുകളും അദ്ദേഹം ആലപിച്ചിട്ടുണ്ട്. എന്നാൽ യേശുദാസിനെ അനുകരിച്ച് പാടുന്നതിനാലും വേഷം ധരിയ്ക്കുന്നതിനാലും ഒരുപാട് വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം ഇരയായിട്ടുണ്ട്.
ഇപ്പോള്‍ യേശുദാസിനെ അനുകരിച്ച് പാടുന്നതിനാലും വേഷം ധരിയ്ക്കുന്നതിനാലും തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് മാര്‍ക്കോസ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍ക്കോസ് ഇക്കാര്യം വ്യക്തമാക്കിയത്. ” എന്റെ കാലഘട്ടത്തില്‍ എനിക്കെതിരെ ഉപയോഗിച്ചിരുന്ന വലിയൊരു ഫ്രെയിസായിരുന്നു മാറ്റി നിറുത്തുക എന്നത്. യേശുദാസിനെ അനുകരിക്കുന്നു എന്ന്. ഞാന്‍ പിന്നീട് പലപ്പോഴും ചോദിക്കാറുണ്ട്, എന്തേ ഈ യേശുദാസിനെ അനുകരിക്കാന്‍ കൊള്ളൂലെ…അനുകരിക്കാന്‍ കൊള്ളാത്ത വ്യക്തിത്വം ആണോ
യേശുദാസിന്റെ സംഗീതത്തില്‍ അദ്ദേഹം വലിയൊരു സര്‍വകലാശാലയാണ്. ശബ്ദത്തിന്റെ കാര്യത്തിലും, പാടുന്ന കാര്യത്തിലും, ശബ്ദം കൊടുക്കുന്ന കാര്യത്തിലും, ഉച്ചാരണത്തിന്റെ കാര്യത്തിലും, അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ലതാജിക്ക് ട്രിബ്യൂട്ട് പോലെ ചിത്ര പാടിയിട്ടുണ്ട്. ഞാന്‍ പാടുമ്പോള്‍ അത് യേശുദാസിനെ അനുകരിക്കല്‍. അദ്ദേഹത്തിന് വേണ്ടിയിട്ട് ആരും ഒരു ട്രിബ്യൂട്ടും ചെയ്തിട്ടില്ല. ഞാന്‍ ചെയ്തിട്ടുണ്ട്. ഒരു പാട് പാട്ടുകള്‍ അദ്ദേഹത്തിന്റെ ഞാന്‍ പാടിയിട്ടുണ്ട്. ദാസേട്ടന്റെ പേരില്‍ ട്രിബ്യൂട്ട് ആരും നടത്തിയിട്ടില്ല. അത് എന്താണെന്ന് എനിക്കറിയില്ല. അദ്ദേഹത്തെ എന്തിനാണ് ഇത്രേം ഇടിച്ച് താഴ്ത്തുന്നത്. പ്രത്യേകിച്ചും മലയാളി മാര്‍ക്കോസ് പറയുന്നു.
Post Your Comments