പലപ്പോഴും സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന നടനാണ് ഹരീഷ് പേരടി. ഇപ്പോള്‍ നടന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. സംഘികളേക്കാള്‍ തീവ്ര വിഷമുള്ള സിപിഎമ്മില്‍ നിന്ന് പിരിഞ്ഞു പോയവര്‍ ഇറങ്ങിയിട്ടുണ്ടെന്നും ഇവരുടെ ലക്ഷ്യം രാജ്യം, പൗരത്വം, ഒന്നുമല്ല പിണറായി വിരോധമാണെന്നും ഹരീഷ് പേരടി പറയുന്നു.
കുറിപ്പിന്റയെ പൂർണരൂപം………………….
സി.പി.എമ്മില്‍ നിന്ന് പിരിഞ്ഞ് പോയവര്‍ സംഘികളെക്കാള്‍ തീവ്ര വിഷവുമായി ഇറങ്ങിയിട്ടുണ്ട്. രാജ്യം, പൗരത്വം, ഒന്നുമല്ല ഞങ്ങളുടെ അജണ്ട…പിണറായി വിരോധം. അവരുടെ പൗര്വതം OK യാണ്..ഒരു ജനകീയ സഖാവിനെ, നേതാവിനെ, ഭരണാധികാരിയെ നാളെ ഒരു ഫാസിസ്റ്റായി ചിത്രീകരിച്ച് ചരിത്രമെഴുതണമെങ്കില്‍ നിലവിലുള്ള വര്‍ഗീയ ഫാസിസ്റ്റകളുമായി ഒത്തുചേരുന്നതാണ് ഏറ്റവും നല്ല Safe Zone എന്നറിയുന്ന അതി ബുദ്ധിമാന്മാര്…തല്കാലം പറയാന്‍ ഒരു UAPA…ശങ്കരാടി സാര്‍ പറഞ്ഞതു പോലെ ഇച്ചിരി ഉളുപ്പ് …
Post Your Comments