ബിഗ് ബ്രദര്‍ എന്ന സിദ്ധിഖ് ചിത്രം റിലീസിന് എത്താനിരിക്കെ തന്റെ പുതിയ ചിത്രത്തിലെ നായകനായ മോഹന്‍ലാലിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് സിദ്ധിഖ്. മലയാള സിനിമയുടെ വളര്‍ച്ചയ്ക്കും ഒരുപടി മുന്നിലാണ് ലാലിന്റെ വളര്‍ച്ചയെന്നാണ് സിദ്ധിഖിന്റെ വിലയിരുത്തല്‍.
‘മലയാള സിനിമ വളരുകയാണ്, ആ വളര്‍ച്ചയില്‍ ലാലിന്റെ വളര്‍ച്ച എന്നത് ഒരുപടി മുന്നിലാണ്. ലാലിന്റെ പ്രത്യേകത നമ്മള് ശ്രദ്ധിച്ചാല്‍ ആ കാലഘട്ടത്തേക്കാള്‍ കുറച്ചു അഡ്വാന്‍സ്ഡാണ് ലാല്‍. ആ ഒരു മുന്നേറ്റം അതായത് കാലഘട്ടത്തിനു കുറച്ചു മുന്നേ കയറി നില്‍ക്കാനുള്ള കഴിവ് ലാലിന് ദൈവ സിദ്ധമായിട്ട് കൊടുത്തിട്ടുണ്ട്. അതൊക്കെ കൊണ്ട് തന്നെയാണ് സൂപ്പര്‍ സ്റ്റാര്‍, മെഗാ സ്റ്റാര്‍ എന്നൊക്കെ മോഹന്‍ലാലിനെ വിളിക്കുന്നത്. ആ ഒരു സംഭവമാണ് ലാല്‍ എന്നെ ഭയങ്കരമായി അത്ഭുതപ്പെടുത്തുന്നത്.എങ്ങനെയാണു ഇതെന്ന് പിടിയില്ല. അതായത് കാലത്ത് നില്ക്കുക എന്ന് പറയുന്നത് എളുപ്പമാണ്. കാലത്തിനു മുന്‍പേ കയറി നില്‍ക്കുന്നത് ശ്രമകരമാണ്. വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്ക് മനസിലാകും പഴയ എംജി ആറിന്റെ സിനിമകള്‍ എടുത്തു നോക്കിയാല്‍ ഇന്നത്തെ സ്റ്റൈല്‍ ഓഫ് കട്ടിംഗ് ആണ് ആ സിനിമകളുടെത് അതായത് ഒരു സെക്കണ്ട് പോലും ലാഗ് വെക്കാതെ പോയിരുന്ന സിനിമകള്‍ ആയിരുന്നു..പക്ഷെ അന്ന് അത് ഉള്‍ക്കൊള്ളാന്‍ അന്നത്തെ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. കാലത്തിനു അപ്പുറം സഞ്ചരിക്കുന്ന അപൂര്‍വ്വ പ്രതിഭകളാണ് എംജിആറും മോഹന്‍ലാലുമൊക്കെ’ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സിദ്ധിഖ് പറയുന്നു.
Post Your Comments