തൊണ്ണൂറുകളുടെ തുടക്കത്തിൽ മലയാളികളുടെ മനസിൽത്തങ്ങി നിൽക്കുന്ന ഒട്ടേറെ പ്രിയപ്പെട്ട ഗാനങ്ങൾക്ക് ഈണങ്ങൾ പകർന്ന പ്രഗത്ഭ സംഗീതഞ്ജരാണ് സഹോദരങ്ങളായ ബേണി ഇഗ്നേഷ്യസ്. പുതുതലമുറ പോലും ഇന്ന് മൂളി നടക്കുന്ന ഒട്ടനവധി സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ പിറവിയും ബേണി – ഇഗ്നേഷ്യസ് കൂട്ടുകെട്ടിൽ നിന്നുണ്ടായി. ഇപ്പോഴിതാ പ്രശസ്ത ഗായകൻ യേശുദാസ് അക്കാലത്ത് രഥോത്സവം ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനം പാടിയതിനു പിന്നിലെ സംഭവങ്ങൾ വെളിപ്പെടുത്തുകയാണ് ബേണി ഇഗ്നേഷ്യസ്. കൗമുദി ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് ബേണി ഇഗ്നേഷ്യസ് ഇതിനെ കുറിച്ച് പറയുന്നത്. മെലഡിയൊക്കെ കുറേ കേട്ടു കഴിഞ്ഞു ഇനി വേണ്ടത് അടിപൊളി പാട്ടാണെന്ന് യേശുദാസ് അന്ന് പറഞ്ഞതായും ഇവർ വ്യക്തമാക്കുന്നു.
അന്ന് ഗായിക ചിത്ര സ്റ്റുഡിയോയിൽ എട്ട് മണിക്ക് വന്നു. ദാസേട്ടൻ എട്ടരയായപ്പോൾ എത്തി. ചിത്ര പഠിച്ച് പാടിക്കൊണ്ടിരിക്കുന്ന നേരത്ത് ദാസേട്ടൻ കുറച്ച് സമയം വന്ന് ഞങ്ങളുടെ പുറകിലിരുന്നു. എന്നിട്ട് പറഞ്ഞു പാടിക്കോ പാടിക്കോയെന്ന്. പകുതി പാടിയപ്പോൾ പറഞ്ഞു ഇനിയൊരു പണിചെയ്യാം. നിങ്ങൾ പുറകിലോട്ട് വന്നിരിക്കാൻ.ദസേട്ടൻ പെട്ടെന്ന് ആ പാട്ട് പഠിച്ചുകഴിഞ്ഞു. ചിത്രയ്ക്കാണെങ്കിൽ ഒരു ടെൻഷൻ. എന്നെ പഠിപ്പിച്ചൊന്നും തരേണ്ട ഞാൻ പഠിച്ചുകഴിഞ്ഞു, ഇതൊരു അടിപൊളിപ്പാട്ടാണല്ലേ എന്ന് പറഞ്ഞു. കുറച്ചു നാളായിട്ട് ദാസേട്ടന്റെ ഒരു അടിപൊളിപ്പാട്ട് വന്നിട്ടില്ല. ദാസേട്ടൻ ഈ പാട്ട് ആദ്യം മെലഡിപോലെയൊക്കെ പാടാൻ ശ്രമിച്ചു. മുണ്ടൊക്കെ അങ്ങ് നേരെയിട്ട്. ഇപ്പോൾ അടിപൊളിപ്പാട്ടാണ് ജനങ്ങൾക്ക് ഇഷ്ടം. മെലഡിയൊക്കെ ഇഷ്ടംപോലെ കേട്ട് കഴിഞ്ഞു. എന്നാ നമുക്ക് അടിപൊളിയാക്കാമെന്നും പഞ്ഞ് ദാസേട്ടൻ മുണ്ടൊക്കെ മടക്കിക്കെട്ടി കാലൊക്കെ നേരെ വേറൊരു കസേരയിൽ വച്ചു. എന്നാ നമുക്ക് പിടിപ്പിച്ച് കളയാമെന്നും പറഞ്ഞ് പുള്ളി “ഹോയ്”ന്നൊക്കെ പുള്ലിയുടെ കയ്യിൽ നിന്നും കുറച്ചിട്ടു. ദാസേട്ടൻ അങ്ങനെ എൻജോയി ചെയ്താണ് പാടിയത്. അപ്പോൾ തന്നെ റെക്കോർഡ് ചെയ്ത് എടുക്കുകയും ചെയ്തു” -ബേണി ഇഗ്നേഷ്യസ് പറയുന്നു.
Post Your Comments