പൃഥ്വിരാജ് ഹീറോയായ ചിത്രത്തില്‍ സുരാജിന്റെ നായിക വേഷം ചെയ്തു കൊണ്ടാണ് മിയ ജോര്‍ജ്ജ് നായകനെ നോക്കി നായിക വേഷം സ്വീകരിക്കുന്ന മറ്റു നായികമാര്‍ക്ക് മാതൃകയായിരിക്കുന്നത്. കുശുമ്പ് നിറഞ്ഞ ഡ്രൈവിംഗ് ലൈസന്‍സിലെ വീട്ടുകാരി കഥാപാത്രം മിയ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. നായിക വേഷം മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് തനിക്ക് യാതൊരു നിര്‍ബന്ധവുമില്ലെന്ന്‍ തുറന്നു പറയുകയാണ് മിയ .
‘അഭിനയത്തില്‍ എപ്പോഴും സെലക്ടീവ് ആണ്. കിട്ടുന്ന വേഷങ്ങളില്‍ നല്ലതാണെന്ന് തോന്നുന്ന വേഷങ്ങള്‍ മാത്രമാണ് സ്വീകരിക്കുന്നത്. നായിക വേഷം തന്നെ വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല. വ്യത്യസ്ത വേഷങ്ങളാണ് വേണ്ടത്. ഇനിയൊരു വില്ലത്തി വേഷം ചെയ്യണം എന്നുണ്ട്. ചാലഞ്ചിംഗായിട്ടുള്ള വേഷങ്ങളല്ലേ ഓരോ ആക്ടറിനെയും വ്യത്യസ്തമാക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് യഥാര്‍ത്ഥ ജീവിതത്തിലെ മിയ. എന്റെ കഥാപാത്രങ്ങളിലേറെയും പാവമായിട്ടുള്ള വേഷങ്ങളാണ്. ചിരിച്ചും കളിച്ചും തമാശയൊക്കെ പറഞ്ഞു ഒത്തിരി വര്‍ത്തമാനം പറയുന്ന ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന ആളാണ് ഞാന്‍. അനാര്‍ക്കലിയിലെ വേഷം ഏതാണ്ട് എന്റെ സ്വഭാവവുമായി അടുത്ത് നില്‍ക്കുന്നുണ്ട്. അതെ സമയം ഇച്ചിരി സമയം കിട്ടിയാല്‍ വീട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ആളാണ്. വീട്ടിലുള്ളപ്പോഴെല്ലാം ടിവിക്ക് മുന്നില്‍ നിന്ന് മാറില്ല’. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മിയ പറയുന്നു.
Post Your Comments