BollywoodGeneralLatest News

മുഴുക്കുടിയനായ ഭര്‍ത്താവിനൊപ്പമുള്ള ജീവിതം, സ്വത്തു തര്‍ക്കം, പട്ടിണി; ജീവിതം തുറന്നു പറഞ്ഞു നടി

ഞാന്‍ കങ്കണയോട് ചോദിച്ചു; ഒരു മാതാവിന്റെ വികാരങ്ങളും മാനസിക സംഘര്‍ഷവുമെല്ലാം എങ്ങിനെ നിനക്ക് അവതരിപ്പിക്കാന്‍ സാധിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു, അമ്മയെ അറിയാന്‍ നിങ്ങള്‍ ഒരു അമ്മയായിരിക്കണമെന്ന് നിര്‍ബന്ധവുമില്ല,

ബോളിവുഡിലെ വിവാദനായികയാണ് കങ്കണ. തന്റെ പുതിയ ചിത്രമായ പങ്ക അമ്മയ്ക്ക്സമര്‍പ്പിക്കുന്നുവെന്ന് താരം. കങ്കണയുടെ സഹോദരിയും സോഷ്യല്‍ മീഡിയ മാനേജരുമായ രംഗോലിയാണ് ഇത് സംബന്ധിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. പങ്കയിലെ വേഷം ചെയ്യാന്‍ കങ്കണയ്ക്ക് പ്രചോദനമായത് സ്വന്തം മാതാവ് ആശ റണാവത്ത് തന്നെയാണെന്ന് രംഗോലി ട്വീറ്റ് ചെയ്തു.

താരത്തിന്റെ കുറിപ്പ് ഇങ്ങനെ… ”’ഞാന്‍ കങ്കണയോട് ചോദിച്ചു; ഒരു മാതാവിന്റെ വികാരങ്ങളും മാനസിക സംഘര്‍ഷവുമെല്ലാം എങ്ങിനെ നിനക്ക് അവതരിപ്പിക്കാന്‍ സാധിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു, അമ്മയെ അറിയാന്‍ നിങ്ങള്‍ ഒരു അമ്മയായിരിക്കണമെന്ന് നിര്‍ബന്ധവുമില്ല, ഒരു മകളായാലും മതി. പങ്ക എന്ന ചിത്രം കങ്കണ ഞങ്ങളുടെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നു.

പിതാവിന്റെ മദ്യാസക്തി അമ്മയുടെ ജീവിതത്തില്‍ ധാരാളം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്നും രംഗോലി വെളിപ്പെടുത്തി. മുഴുക്കുടിയനായ ഭര്‍ത്താവിനൊപ്പമുള്ള ജീവിതം, അതിനിടയില്‍ മൂത്ത മകളെ ഒരാള്‍ ആസിഡ് കൊണ്ടു ആക്രമിക്കുന്നു (രംഗോലി ആസിഡ് അതിക്രമത്തെ അതിജീവിച്ച വ്യക്തയാണ്). അതിന്റെ തുടര്‍ച്ചയായി നേരിടേണ്ടി വന്ന കുത്തുവാക്കുകള്‍, പരിഹാസങ്ങള്‍, കൂട്ടുകുടുംബത്തിലെ പ്രശ്‌നങ്ങള്‍, സ്വത്തു തര്‍ക്കം, പട്ടിണി. ഇതൊക്കെയായിരുന്നു ഞങ്ങളുടെ അമ്മയുടെ ജീവിതം. എന്നിരുന്നാലും അമ്മ നല്ലത് മാത്രമേ ഞങ്ങള്‍ക്ക് കാണിച്ചു തന്നിട്ടുള്ളൂ- രംഗോലി കുറിക്കുന്നു.

അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് പങ്ക. ജനുവരി 24-ന് പുറത്തിറങ്ങുന്ന ഈ ചിത്രത്തില്‍ കങ്കണയ്ക്ക് പുറമേ ജാസി ഗില്‍, റിച്ച ഛദ്ദ, നീന ഗുപ്ത എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button