CinemaGeneralLatest NewsMollywoodNEWS

അങ്ങനെ ഞാന്‍ പനമ്പള്ളി നഗറില്‍ മമ്മുക്കയുടെ വീട്ടില്‍ പോയി, ജീവിതത്തില്‍ ആദ്യമായിരുന്നു അങ്ങനെയൊരു സംഭവം: മാമാങ്കത്തിലെ അഭിനയ പ്രതിഭ പറയുന്നു

സിനിമയില്‍ സെലക്റ്റ് ആയ ശേഷം മമ്മുക്കയ്ക്ക് എന്നെ കാണാമെന്നു പറഞ്ഞു

മാമാങ്കം മമ്മൂട്ടിയുടെ സിനിമയാണെങ്കിലും അതില്‍ കളരി അഭ്യാസം കാട്ടി പ്രേക്ഷകരെ വിസ്മയിപ്പിച്ച ബാല താരമാണ് അച്യുതന്‍. മാമാങ്കത്തിലെ ഒരു മര്‍മ്മ പ്രധാനമായ വേഷം ചെയ്തു കൊണ്ടായിരുന്നു അച്യുതന്‍ സ്ക്രീനില്‍ നിറഞ്ഞു നിന്നത്. തന്റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ തിയേറ്ററില്‍ ഇരുന്നു കണ്ട നിമിഷത്തെക്കുറിച്ചും, മമ്മൂട്ടിയെ ആദ്യമായി അടുത്ത് കണ്ട നിമിഷത്തെക്കുറിച്ചും അച്യുതന്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്.

‘സിനിമയില്‍ സെലക്റ്റ് ആയ ശേഷം മമ്മുക്കയ്ക്ക് എന്നെ കാണാമെന്നു പറഞ്ഞു. അങ്ങനെ എന്നെ പനമ്പള്ളി നഗറില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ട് പോയി. ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുന്ന സിനിമാ നടനായിരുന്നു അദ്ദേഹം. കൂടുതല്‍ സംസാരിച്ചൊന്നുമില്ല.  പേരെന്താ കളരി പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു.  പക്ഷെ ഷൂട്ടിംഗ് തുടങ്ങിയതിനു ശേഷം അദ്ദേഹം കാര്യങ്ങളൊക്കെ പറഞ്ഞു തരുമായിരുന്നു. സാര്‍ വളരെ അനുഭവ പരിചയമുള്ള ആളാണല്ലോ. അതുകൊണ്ട് കളരിയൊക്കെ അനായാസമായി ചെയ്യുമായിരുന്നു. ചില സമയത്തൊക്കെ വളരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു അഭിനന്ദിക്കുമായിരുന്നു. മമ്മുക്ക സാറും ഉണ്ണി ചേട്ടനും ഞാനും ചേര്‍ന്നാണ് ഏറ്റവും കൂടുതല്‍ കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നത്. ഞാന്‍ സിനിമയുടെ പ്രവര്‍ത്തകരോടോപ്പമാണ് ചിത്രം കണ്ടത്. സ്ക്രീനില്‍ എന്നെ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. അച്ഛനും അമ്മയും വേറെയാണ് കണ്ടത്. അവര്‍ കണ്ടിട്ട് നന്നായി എന്ന് പറഞ്ഞു’.

shortlink

Related Articles

Post Your Comments


Back to top button