CinemaGeneralLatest NewsNEWSUncategorized

‘കുമ്പളങ്ങി നൈറ്റ്സ്’ പോലെ എനിക്ക് കരുത്ത് പകര്‍ന്നതും മൂന്ന്‍ സ്ത്രീകള്‍ : ന്യുജനറേഷന്‍ ക്ലാസ് സിനിമയുടെ സംവിധായകന്‍ പറയുന്നു

പടം കൊളുത്തി എന്ന് പോത്തണ്ണനാണ് ആദ്യം പറഞ്ഞത്

അവതരണത്തിലും പ്രമേയത്തിലും പുതുമ സമ്മാനിച്ചപ്പോള്‍ പ്രേക്ഷകര്‍ കയ്യടിച്ച് സ്വീകരിച്ച ചിത്രമാണ്‌ ‘കുമ്പളങ്ങി നൈറ്റ്സ്’. ജീവിതം കുത്തഴിഞ്ഞു കിടന്ന ആണ്‍ സഹോദരങ്ങളുടെ നടുവിലേക്ക് മൂന്നു സ്ത്രീകള്‍ കടന്നു വന്നപ്പോഴുണ്ടായ മാനസിക പരിവര്‍ത്തനം ആണ് ചിത്രം ചര്‍ച്ച ചെയ്തത്. ശ്യാം പുഷ്കരന്‍ രചന നിര്‍വഹിച്ച ചിത്രം നവാഗതനായ മനു സി നായരായണന്‍ ആയിരുന്നു സംവിധാനം ചെയ്തത്. സിനിമ പോലെ തന്നെ തന്റെ ജീവിതത്തിലും വലിയ തുണയായി മാറിയത് മൂന്ന്‍ സ്ത്രീകള്‍ ആണെന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ മനു സി നാരായണന്‍.

‘ബികോം പഠിച്ചിട്ടു പത്ത് വര്‍ഷം സിനിമയ്ക്ക് പിന്നാലെ നടന്നപ്പോഴും അച്ഛന്‍ നാരായണനോ അമ്മ സ്വയം പ്രഭയോ എന്റെ ഇഷ്ടങ്ങള്‍ക്ക് എതിര് നിന്നിട്ടില്ല. അക്കാലത്ത് തുണയായത് മൂന്ന്‍ സ്ത്രീകളാണ്. അമ്മ, ചേച്ചി, ഭാര്യ ഷീന പ്രണയ വിവാഹമായിരുന്നു, കുമ്പളങ്ങിയിലും മായനദിയിലും ഷീന അഭിനയിച്ചിട്ടുണ്ട്. മായനദിയില്‍ ഐശ്വര്യയുടെ റൂം മേറ്റായത് ഷീനയായിരുന്നു. ആദ്യ സിനിമയുടെ റിലീസ് ഷോ പ്രത്യേക അനുഭവമാണ്‌. ഇന്റര്‍വെല്‍ ആയപ്പോള്‍ ഫോണില്‍ മെസേജ് വരാന്‍ തുടങ്ങി. പടം കൊളുത്തി എന്ന് പോത്തണ്ണനാണ് ആദ്യം പറഞ്ഞത്. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ ജീവിതത്തില്‍ കൂടെ നിന്ന് മൂന്നു സ്ത്രീ മുഖങ്ങളെക്കുറിച്ച് മനു സി നാരായണന്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button