GeneralLatest NewsMollywood

എന്റെ അച്ഛൻ ടൈൽ ഒട്ടിക്കാൻ പോകുന്ന കൂലിപ്പണിക്കാരൻ തന്നെയാണ്; നടി തുറന്നു പറയുന്നു

ഫീസ് ഒരു ദിവസം വൈകിയാൽ അതു പരസ്യമായി പറഞ്ഞു കളിയാക്കും. പഠിപ്പിക്കാതെ പുറത്തു നിർത്തും.

കുമ്പളങ്ങിനൈറ്റ്സ്, പ്രതിപൂവന്‍ കോഴി തുടങ്ങിയ ചിത്രങ്ങിലൂടെ മലയാളി മനസുകള്‍ കീഴടക്കിയ സുന്ദരിയാണ് ഗ്രേസ് ആന്റണി. എട്ടാം ക്ലാസ് മുതല്‍ പലതവണ പരിഹാസം കേട്ടെങ്കിലും ഒരു നാള്‍ നടിയായി തീരുമെന്ന് ഉറച്ചു വിശ്വസിച്ച കലാകാരി. പലപ്പോഴും കളിയാക്കലിനു ഇരയായ തന്റെ ജീവിതത്തെക്കുറിച്ച് ഗ്രേസ് തുറന്നു പറയുന്നു. അച്ഛൻ ആന്റണി കൂലിപ്പണിക്കാരാണെന്നു പറഞ്ഞപ്പോഴും കളിയാക്കല്‍ കേള്‍ക്കേണ്ടി വന്നു. പ്രത്യേകിച്ചും ഡാൻസ് ക്ലാസിൽ. ‘അച്ഛൻ കൂലിപ്പണിക്കാരനാണെന്നു ഞാൻ പറഞ്ഞത് അന്തസ്സോടെയാണ്. ഒരിക്കലും എനിക്കതു കുറവായി തോന്നിയിട്ടില്ല. ഇന്നും ഞാൻ പറയുന്നു, എന്റെ അച്ഛൻ ടൈൽ ഒട്ടിക്കാൻ പോകുന്ന കൂലിപ്പണിക്കാരൻ തന്നെയാണ്.

ആദ്യം ചേർന്ന ഡാൻസ് ക്ലാസ് ദുരന്തഭൂമിയായിരുന്നുവെന്നും താരം പങ്കുവച്ചു. അവിടെ എത്തിയവരില്‍ കൂടുതലും വലിയ പണക്കാരുടെ മക്കൾ. ഏറ്റവും പുറകിളായിരുന്നു ഗ്രേസിന്റെ സീറ്റ്. ഫീസ് ഒരു ദിവസം വൈകിയാൽ അതു പരസ്യമായി പറഞ്ഞു കളിയാക്കും. പഠിപ്പിക്കാതെ പുറത്തു നിർത്തും. നന്നായി കളിച്ചിട്ടുപോലും താളം പിടിക്കുന്ന വടികൊണ്ടു അടിച്ച ദിവസങ്ങളിലും താന്‍ തളർന്നില്ല. ‘സത്യത്തിൽ എന്റെ മനസിലെ തീയാണവർ കൊളുത്തിയത്. എന്നെ കളിയാക്കിയവർ ഇല്ലായിരുന്നുവെങ്കിൽ ഞാനുണ്ടാകുമായിരുന്നില്ല.’ എന്നും ഗ്രേസ് പറയുന്നു.

കലാതിലകമായാൽ സിനിമയിലെത്തുമെന്നു കരുതി ഞാൻ മോഹിനിയാട്ടവും ഭരതനാട്യവും കുച്ചിപ്പുടിയും നാടോടിനൃത്തവുമെല്ലാം പഠിച്ചു. വാടകയ്ക്ക് എടുത്ത ഡ്രസിട്ടാണു കളിച്ചിരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു, നമുക്കിതു താങ്ങാൻ പറ്റുന്നില്ല. മോളിനി ഡാൻസിനു പോകരുത്. അന്നു താ‍ൻ അത് നിർത്തിയെന്നും താരം പങ്കുവച്ചു.

രണ്ടാമതു ഞാൻ ചേർന്നതു നിഷ സുഭാഷ് എന്ന ടീച്ചറുംകാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ ഭരതനാട്യം പഠിപ്പിച്ച വിഷ്ണു എന്ന അധ്യാപകനുമാണ് സ്നേഹത്തോടെ തന്നെ സഹായിച്ചതെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button