GeneralLatest NewsMollywood

സംഗീത സന്ധ്യയെന്ന് പ്രചരിപ്പിച്ച്‌ പ്രതിഷേധം; ഗാനരചയിതാവിനെതിരേ കേസ്

അനുമതി വാങ്ങാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിനും സംഗീത സന്ധ്യയെന്ന് പ്രചരിപ്പിച്ച്‌ കോര്‍പ്പറേഷനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് റഫീക് അഹമ്മദ് ഉള്‍പ്പടെ 20 പേര്‍ക്കെതിരേ നടപടി.

കോര്‍പ്പറേഷനെ തെറ്റിദ്ധരിപ്പിച്ച്‌ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം നടത്തിയ കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദിനെതിരേ കേസ്.

അയ്യന്തോള്‍ അമര്‍ ജ്യോതി ജവാന്‍ പാര്‍ക്കില്‍ കഴിഞ്ഞ ദിവസം പൗരത്വ ബില്ലിനെതിരെ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തിന്നു സംഘാടകര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു. അനുമതി വാങ്ങാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിനും സംഗീത സന്ധ്യയെന്ന് പ്രചരിപ്പിച്ച്‌ കോര്‍പ്പറേഷനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് റഫീക് അഹമ്മദ് ഉള്‍പ്പടെ 20 പേര്‍ക്കെതിരേ നടപടി. ലുധീപ് പെരുന്തല്‍മണ്ണ, ആകാശ്, കവിത ബാലകൃഷ്ണന്‍, ശ്രുതി ശരണ്യ, ഗിറ്റാറിസ്റ്റ് പോള്‍സണ്‍, ഗിറ്റാറിസ്റ്റ് ആകാശ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button