CinemaLatest NewsMollywoodNEWS

സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് നടി ഭാമ

സിനിമ എന്നുമുണ്ടാവില്ല എന്ന് അറിയാമായിരുന്നു,

 

നിവേദ്യം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ ഭാമയെ മലയാളികള്‍ അത്ര വേഗത്തില്‍ മറക്കില്ല ലോഹിതദാസ് മലയാള സിനിമയ്ക്ക് നല്‍കിയ ആരാധകരുടെ പ്രിയതാരമാണ് ഭാമ. പ്രേക്ഷകരുടെ പ്രിയതാരം ഇപ്പോള്‍ കുടുംബ ജീവിതത്തിലേക്ക് കടക്കുവാന്‍ ഒരുങ്ങുകയാണ്. മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും മികച്ച വിജയം നേടിയ ഭാമ പക്ഷെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതിന്റെ കാരണം ഒരു അഭിമുഖത്തില്‍ ഭാമ വ്യക്തമാക്കിയിരിക്കുകയാണ്

റിയാലിറ്റിയും ഫാന്റസിയും പോലെയാണ് സിനിമയിലുള്ളവരുടെ ജീവിതവും സിനിമയും. സിനിമകളുടെ കുത്തൊഴുക്കില്‍ ദിവസങ്ങള്‍ പോകുന്നതറിയില്ല. കുറേ കഴിയുമ്പോള്‍ കരിയര്‍ ബ്ലോക്കാവും. അപ്പോഴാണ് പലതും തിരിച്ചറിയുന്നത്. സിനിമ എന്നും ഉണ്ടാവില്ല എന്ന് തുടക്കത്തിലേ അറിയാമായിരുന്നു. പുതിയ സംഘം വരുമ്പോള്‍ അതുവരെയുള്ളവര്‍ അപ്രസക്തമാവും.സിനിമയില്‍ നിന്ന് പെട്ടന്ന് ജംപ് ചെയ്ത് കുടുംബജീവിതത്തിലേക്ക് മാറുന്നത് ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്നു. അതുകൊണ്ട് വിവാഹത്തിന് മുന്‍പ് സിനിമയില്‍ നിന്ന് കുറച്ചുനാള്‍ മാറി നില്‍ക്കണം എന്ന് ആഗ്രഹിച്ചു. മറുപടി എന്ന ചിത്രത്തിന് ശേഷം മൂന്ന് വര്‍ഷമായി ഞാന്‍ സിനിമയിലില്ല. അതുകൊണ്ട് ഇപ്പോഴത്തെ മാറ്റം എളുപ്പമായി.

ഞാന്‍ അഭിനയിച്ചതില്‍ എത്ര സിനിമകള്‍ ഹിറ്റായി എന്നെനിക്കറിയില്ല, പക്ഷെ ചെയ്ത സിനിമകളെല്ലാം ഇഷ്ടത്തോടെ ചെയ്തതാണ്. വിവാഹ ശേഷം സിനിമയിലുണ്ടാവുമോ എന്ന് ചോദിച്ചാല്‍ അവസ്ഥ എന്താണെന്ന് നമുക്ക് അറിയാലോ. ആഗ്രഹിച്ചാലും മുന്‍പ് ചെയ്തപോലുള്ള നല്ല റോളുകള്‍ വരുമോ എന്നറിയില്ല. വന്നാല്‍ തീര്‍ച്ചയായും ചെയ്യണമെന്നാണ് അരുണിന്റെ അഭിപ്രായം- ഭാമ പറഞ്ഞു താരത്തിന്റെ പുതിയ കുടുംബജീവിതത്തിന് ആശംസകളും നേര്‍ന്നിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button