CinemaGeneralLatest NewsMollywoodNEWS

നമ്മുടെ എജ്യുക്കേഷന്‍ സിസ്റ്റം പൊളിച്ച് പണിയണമെന്ന് തോന്നാറുണ്ട്: മനസ്സ് തുറന്നു പൃഥ്വിരാജ്

കണ്‍സ്ട്രക്ഷന്‍ രീതികളും അതിന്റെ ക്രമചക്രവും ഓര്‍ത്ത്‌ വയ്ക്കേണ്ടല്ലോ എന്ന് കരുതിയാണ് പീരിയോഡിക് ടേബിള്‍ ഉണ്ടാക്കിയിരിക്കുന്നത്

സിനിമ എന്ന വിഷയം മാറ്റി നിര്‍ത്തി നമ്മുടെ ഇപ്പോഴത്തെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍  തുറന്നു സംസാരിക്കുകയാണ് സൂപ്പര്‍ താരം പൃഥ്വിരാജ്.

‘പഠിക്കുന്ന സമയത്ത് എനിക്ക് ഒരു വിഷയത്തോടും പ്രത്യേകിച്ച് ഒരു താല്‍പര്യവും ഇല്ലായിരുന്നു. എല്ലാം തട്ടി മുട്ടി പോകും, തോല്‍ക്കാറുമില്ല. എനിക്ക് ഇപ്പോഴും പിടി കിട്ടാത്ത കാര്യമുണ്ട്. നമ്മളീ സ്കൂളില്‍ പഠിക്കുന്നതിലെ തൊണ്ണൂറു ശതമാനം കാര്യങ്ങളും എന്തിനാ പഠിക്കുന്നതെന്ന്. പണ്ട് ഇത് ചോദിച്ചതിന്റെ പേരില്‍ നല്ല ചീത്തയും കേട്ടിട്ടുണ്ട് ടിഗ്രിനോമെട്രി നമ്മള്‍ പഠിക്കുന്നതെന്തിനാണ്? എനിക്കിപ്പോഴും മനസിലായിട്ടില്ല. അത് ചെറിയ പണിയൊന്നുമല്ല. കഷ്ടപ്പെട്ട് കുത്തിയിരുന്നു പഠിച്ചിട്ടുണ്ട്. പക്ഷെ ഇതിലെ തമാശ അതല്ല കണ്‍സ്ട്രക്ഷന്‍ രീതികളും അതിന്റെ ക്രമചക്രവും ഓര്‍ത്ത്‌ വയ്ക്കേണ്ടല്ലോ എന്ന് കരുതിയാണ് പീരിയോഡിക് ടേബിള്‍ ഉണ്ടാക്കിയിരിക്കുന്നത്. എന്നിട്ട് ആ ടേബിള്‍ കുഞ്ഞു പ്രായത്തിലിരുന്നു കാണപാഠം പഠിക്കുന്നത് എന്തിനാണെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. അന്ന് ഇതൊക്കെ കുഴപ്പമല്ലേ ടീച്ചര്‍ എന്ന് ചോദിച്ചതിനു നല്ല വഴക്കും കിട്ടിയിട്ടുണ്ട്. നമ്മുടെ എജ്യുക്കേഷന്‍ സിസ്റ്റം കുറച്ച് പഴക്കം വന്നതാണ്. ഇന്നത്തെ കാലത്ത് അതൊന്നു പൊളിച്ചു പണിയണമെന്ന് തോന്നാറുണ്ട്’.

shortlink

Related Articles

Post Your Comments


Back to top button