2019ല്‍ 192 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. 2018ല്‍ 152 സിനിമകൾ റിലീസ് ചെയ്തത്. മുൻ വർഷത്തേക്കാൾ 40 ചിത്രങ്ങളാണ് ഈ വര്‍ഷം പ്രദര്‍ശനത്തിനു എത്തിയതായി കണക്കുകള്‍ പറയുന്നത്. അന്യഭാഷയില്‍ നിന്നും കേരളത്തിലേയ്ക്ക് എത്തിയ ചിത്രങ്ങളുടെ കണക്കു കൂടാതെയാണിത്. എന്നാല്‍ മുടക്കുമുതൽ തിരിച്ചുകിട്ടിയ 23 പടങ്ങളിൽ 7 എണ്ണം മാത്രമാണ് തിയറ്ററിലെ കലക്ഷൻകൊണ്ടു വിജയം നേടിയത്. ബാക്കിയുള്ളവ സാറ്റലൈറ്റ്,ഡിജിറ്റൽ അവകാശങ്ങളെൽ നിന്നെല്ലാമുള്ള വരുമാനം കൊണ്ടാണ് രക്ഷപ്പെട്ടത്.
വന്‍ പ്രതീക്ഷയുമായി എത്തിയ സൂപ്പര്‍ താര ചിത്രങ്ങള്‍ ഒരു കുലുക്കവും സൃഷ്ടിക്കാതെ കടന്നു പോയപ്പോള്‍ ചെറിയ മുതല്‍ മുടക്കില്‍ എത്തിയ ചിത്രങ്ങള്‍ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന കാഴ്ചയ്ക്ക് 2019 സാക്ഷ്യം വഹിച്ചു.
192 പടങ്ങളിൽ 10 കോടിയിലേറെ മുതൽമുടക്ക് 12 എണ്ണത്തിനാണ്. മാമാങ്കത്തിനും (56 കോടി) ലൂസിഫറിനും (36 കോടി) ജാക്ക് ഡാനിയേലിനും (16 കോടി) കൂടി മാത്രം 100 കോടിയിലേറെ മുതൽ മുടക്കുണ്ട്. ശരാശരി 5 കോടി മുതൽമുടക്കുള്ള 40 പടങ്ങളുണ്ട്. ശരാശരി 2 കോടി മുടക്കുള്ള പടങ്ങൾ 80 എണ്ണമെങ്കിലുമുണ്ട്.
ബോക്സ് ഓഫിസ് ഹിറ്റ് ആയ ചിത്രങ്ങള്‍
കഴിഞ്ഞ വർഷത്തെ ആദ്യ തിയറ്റർ ബോക്സ് ഓഫിസ് ഹിറ്റ് വിജയ് സൂപ്പറും പൗർണമിയുമായിരുന്നു. കെട്യോളാണെന്റെ മാലാഖ അവസാനം ഹിറ്റായി. ലാഭത്തിൽ മുന്നിൽ തണ്ണീർമത്തൻ ദിനങ്ങളാണ്. 2 കോടിയിൽ താഴെ മുതൽമുടക്കിൽ 15 കോടി കലക്ഷൻ നേടി.
തിയറ്ററിൽ ഹിറ്റായ പടങ്ങൾ.
1. വിജയ് സൂപ്പറും പൗർണമിയും. 2. കുമ്പളങ്ങി നൈറ്റ്സ്. 3. ലൂസിഫർ. 4. ഉയരെ. 5. തണ്ണീർമത്തൻ ദിനങ്ങൾ. 6.ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. 7.കെട്ട്യോളാണെന്റെ മാലാഖ.
സാറ്റലൈറ്റ്,ഡിജിറ്റൽ റൈറ്റ്സിലൂടെ മുടക്കുമുതൽ തിരിച്ചു പിടിച്ചവ
1.അള്ള് രാമചന്ദ്രൻ. 2.അഡാറ് ലൗ. 3.ജൂൺ. 4.കോടതി സമക്ഷം ബാലൻ വക്കീൽ. 5.മേരാ നാം ഷാജി. 6.അതിരൻ. 7.ഒരു യമണ്ടൻ പ്രണയകഥ. 8.ഇഷ്ക്ക്. 9.വൈറസ്. 10.ഉണ്ട. 11. പതിനെട്ടാംപടി. 12.പൊറിഞ്ചു മറിയം ജോസ്. 13.ലൗ ആക്ഷൻ ഡ്രാമ. 14.ഇട്ടിമാണി. 15.ബ്രദേഴ്സ് ഡേ.16.ഹെലൻ.
Post Your Comments