പുതിയ സംവിധായകർക്കൊപ്പം വർക്ക് ചെയ്യുമ്പോഴാണ് ഏറ്റവും വലിയ എക്സ്പീരിയൻസ് ലഭിക്കുന്നതെന്ന് വിനീത് ശ്രീനിവാസൻ. കുട്ടികള്‍ക്കൊപ്പം അഭിനയിക്കുന്നത് റിസ്കി ആയ കാര്യമാണെന്നും വിനീത് പറയുന്നു.
‘പുതിയ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. ‘ചാപ്പാ കുരിശ്’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ സമീര്‍ ഇക്കയുടെ കയ്യില്‍ നിന്ന് കുറെ അധികം ടെക്നിക്കല്‍ ട്രിക്സ് പഠിക്കാന്‍ കഴിഞ്ഞു. നമ്മള്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അനുഭവിക്കുന്നത് ചൈല്‍ഡ് ആര്‍ട്ടിസ്സ്റ്റിനൊപ്പം വര്‍ക്ക് ചെയ്യുമ്പോഴാണ്. അവര്‍ മൂഡ് സ്വിങ്ങ്സൊക്കെയുള്ളവര്‍ ആണല്ലോ. പ്രായമുള്ള ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുന്നതിനേക്കാള്‍ കരുതല്‍ വേണം കുട്ടികളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍’.
‘ഞാന്‍ സംവിധാനം ചെയ്ത സിനിമയില്‍ രണ്ടു കുട്ടികളുടെ ഒരു സീന്‍ എടുത്തു കൊണ്ടിരിക്കുമ്പോള്‍ അവര്‍ പരസ്പരം വര്‍ത്തമാനം പറയുന്നില്ല. പെട്ടെന്ന്‍ ഇവര്‍ മൂഡ് ഓഫ് ആകുന്ന ടൈപ്പ് ആണല്ലോ, എനിക്ക് എങ്ങനെ ഇത് ഡീല്‍ ചെയ്യണമെന്നു അറിയില്ല. ഇവര്‍ക്ക് കാരവാനില്‍ കയറാന്‍ ഭയങ്കര കൗതുകമുണ്ടായിരുന്നു. സിനിമയുടെ പേര് ഏതാണെന്ന് ഞാന്‍ പറയുന്നില്ല. ഞാന്‍ ഇവരോട് പറഞ്ഞു ഈ ഷോട്ടില്‍ നിങ്ങള്‍ നന്നായി അഭിനയിച്ചാല്‍ ഞാന്‍ നിങ്ങളെ കാരവാനില്‍ കൊണ്ട് പോകാമെന്ന്. കുട്ടികളെ ഡീല്‍ ചെയ്യേണ്ടത് വ്യത്യസ്തമായ രീതിയിലാണ്. ഞാന്‍ അഭിനയിച്ച ‘തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍’ ഗിരീഷ് അത് ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്’. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പുതിയ സംവിധായാകര്‍ക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ചും കുട്ടികള്‍ക്കൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ചും വിനീത് ശ്രീനിവാസന്‍ പങ്കുവെച്ചത്.
Post Your Comments