
പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് പേളിയും ശ്രീനിഷും. ബിഗ് ബോസിൽ പങ്കെടുത്തപ്പോൾ മുതൽ ഇരുവർക്കും നൽകിയ ആരാധനയും സ്വീകരണവും തന്നെയാണ് ഇന്നും പ്രേക്ഷകർ നൽകി പോരുന്നത്. ഇരുവരുടെയും വിവാഹവും പിന്നീടുള്ള ജീവിതവും പ്രേക്ഷകർ അത്രത്തോളം പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്. അത് കൊണ്ട് തന്നെ പ്രേക്ഷകർക്കായി ഇരുവരും തങ്ങളുടെ കുഞ്ഞു ജീവിതത്തിലെ ചെറിയ- വലിയ വിശേഷങ്ങളും പങ്ക് വയ്ക്കാറുണ്ട്.
വിവാഹത്തിന് ശേഷം തമിഴ്‌നാടിന്റെ മരുമകൾ ആയെത്തിയെ പേളി ഒരു തമിഴ് റിയാലിറ്റി ഷോയിലൂടെ തന്റെ ആധിപത്യം ഉറപ്പിച്ചപ്പോൾ, ശ്രീനിഷ് മലയാളത്തിലെ ഒരു മെഗാ സീരിയലിന്റെ ഭാഗമായി കേരളക്കരയിലും നിറഞ്ഞു.
ഇപ്പോഴിതാ ജീവിതത്തിൽ വന്നു ചേർന്ന പുതിയ വിശേഷം പങ്ക് വച്ചിരിക്കുകയാണ് ശ്രീനിഷ്. മലയാളത്തിൽ തിരക്കുള്ള താരമായി മാറിയ ശ്രീനി ഇപ്പോൾ ഒരു തെലുങ്ക്, സീരിയലിലും അഭിനയിക്കാനുള്ള തിരക്കിൽ ആണ്. ഇ ടി വി ചാനലിൽ സംപ്രേക്ഷണം ചെയ്യാൻ ഒരുങ്ങുന്ന സീരിയലിൽ നടി ഷഫ്‌ന നിസാം ആണ് നായികയായി എത്തുന്നത്. നിങ്ങൾ പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും തനിക്ക് ആവശ്യം ഉണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് സീരിയലിന്റെ പ്രോമോ വീഡിയോ ശ്രീനി പങ്ക് വച്ചത്. നിങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ടാകും എന്നാണ് ആരാധകർ പറയുന്നത്. ഒപ്പം എല്ലാം പേളിയുടെ ഐശ്വര്യം ആണെന്ന് പറയുന്നവരും കുറവല്ല.
Post Your Comments