‘ ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന ചിത്രത്തിലെ നായിക കഥാപാത്രത്തിന് തന്റെ ഭാര്യ സുപ്രിയയുമായി വളരെ സാമ്യമുണ്ടെന്ന് തുറന്നു പറയുകയാണ് പൃഥ്വിരാജ്. ചിത്രത്തിലെ ഒരു രംഗത്ത് താൻ ദേഷ്യപ്പെടുമ്പോൾ അത് കണ്ട്രോള് ചെയ്യാന്‍ എന്ന രീതിയില്‍ എന്റെ ഭാര്യ കഥാപാത്രം എന്റെ കയ്യിൽ പിടിക്കുന്നുണ്ട്, അത് എന്റെ റിയൽ ലൈഫിൽ നടന്നിട്ടുള്ളതാണ്. .ദേഷ്യം കൺട്രോൾ ചെയ്യാനും ക്ഷമ എന്താണെന്ന് മനസിലാക്കി തരാനും ഒരു ബെസ്റ്റ് പാർട്ണർക്ക് കഴിയും .ഒന്ന് മൂഡ് ഓഫ് ആയിരിക്കുമ്പോൾ വൈകുന്നേരം ഒന്ന് ലണ്ടനിൽ പോയിട്ട് വരാമൊന്നെക്കെ ഞാന്‍ ആലോചിക്കും .അത്തരം സാഹചര്യങ്ങളൊക്കെ ബാലൻസ് ചെയ്യാൻ സുപ്രിയയെ പോലെ ഒരു പാർട്ണർക്ക് കഴിയും’.
‘വിവാഹ ജീവിതത്തിനു മുൻപ് അത് അമ്മയായിരുന്നു. പിന്നെ ഭാര്യയാകും. സുചി ചേച്ചിയും ലാലേട്ടന്റെ കാര്യത്തിൽ ഇങ്ങനെയാണ്. അത്രയ്ക്ക് ചാമിംഗ് ആയ ലേഡിയാണ് സുചി ചേച്ചി. ഞാൻ എന്റെ കുട്ടിക്കാലത്ത് കൂടുതലും മമ്മുക്കയുടെ വീട്ടിൽ സ്പെൻഡ് ചെയ്തിട്ടുള്ള വ്യക്തിയാണ് .സുലു ആന്റിയിലും ഞാൻ ഇതേ രീതി തന്നെയാണ് കാണുന്നത്. എന്നാൽ ചില കപ്പിൾസിന്റെ കാര്യത്തിൽ തിരിച്ചാണത്. ഉദാഹരണത്തിന് ഫഹദ് നസ്രിയ എന്നിവർക്കിടയിൽ ഫഹദ് ആണ് കൂടുതൽ ഗ്രൗണ്ടണ്ട് ആയി നിൽക്കുന്നത്. നച്ചു ഒരു ലെവൽ ഇല്ലാത്ത രീതിയാണ്’. .ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്നു
Post Your Comments