CinemaGeneralLatest NewsMollywoodNEWS

എവിടെ പള്ളി കണ്ടാലും കുരിശ് വരച്ച് പ്രാര്‍ത്ഥിക്കും: വിശ്വാസം പറഞ്ഞു മിയ ജോര്‍ജ്ജ്

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതെല്ലാം ചെറുതാണെന്ന് തോന്നും പക്ഷെ ആ പ്രായത്തില്‍ ഇതൊക്കെയല്ലേ വലിയ കാര്യങ്ങള്‍

തന്റെ ഇമേജ് നോക്കാതെ സിനിമയിലെ  നല്ല വേഷം സ്വീകരിച്ചു ഗംഭീരമാക്കുന്ന മിയ ജോര്‍ജ്ജ്  ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തില്‍ സുരാജിന്റെ നായികാ വേഷം ചെയ്തു കൊണ്ടാണ് ഇപ്പോള്‍ കയ്യടി നേടുന്നത്. അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ സീരിയലില്‍ നിന്നായിരുന്നു മിയയുടെ ബിഗ്‌ സ്ക്രീന്‍ എന്ട്രി. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലെ മാതാവിന്റെ വേഷം അവതരിപ്പിച്ച മിയ തന്റെ ദൈവ വിശ്വാസത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

‘അല്‍ഫോണ്‍സാമ്മയെ വലിയ വിശ്വാസമാണ്. ആദ്യമായി ഞാന്‍ അഭിനയിച്ചത് അല്‍ഫോണ്‍സാമ്മ സീരിയലിലായിരുന്നു. അത് ഒരനുഗ്രഹമായി കാണുന്നു. മാതാവിന്റെ വേഷമായിരുന്നു എനിക്കതില്‍. അത് കൊണ്ടാണ് അഭിനയിക്കാന്‍ വീട്ടില്‍ നിന്ന് വിട്ടത് പോലും. കുട്ടിക്കാലത്തൊക്കെ എന്തെല്ലാം കാര്യങ്ങള്‍ക്ക് വേണ്ടി മാതാവിന് മുന്നില്‍ പ്രാര്‍ത്ഥിച്ചിരിക്കുന്നു. പരീക്ഷയില്‍ ജയിക്കാന്‍, ചോദ്യം ചോദിക്കലില്‍ നിന്ന് രക്ഷപെടാന്‍, യുവജനോല്‍സവത്തില്‍ ജയിക്കാന്‍. അങ്ങനെ എന്തെല്ലാം കാര്യങ്ങളുണ്ട്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതെല്ലാം ചെറുതാണെന്ന് തോന്നും. പക്ഷെ ആ പ്രായത്തില്‍ ഇതൊക്കെയല്ലേ വലിയ കാര്യങ്ങള്‍. എല്ലാ കാര്യത്തിനും മാതാവിന് മെഴുകുതിയാണ് ഓഫര്‍ ചെയ്യാറ്. പ്രാര്‍ത്ഥനകളൊക്കെ മാതാവ്‌ കേട്ടിട്ടുമുണ്ട്. എന്തൊക്കെയായാലും പ്രാര്‍ത്ഥന വിട്ടൊരു കളിയില്ല. പള്ളിയില്‍ പോക്കും മുടക്കാറില്ല. കുട്ടിക്കാലം മുതലേ പ്രാര്‍ത്ഥനയും പള്ളിയും കൂടെയുള്ളതാണ്. യാത്രകള്‍ക്കിടയില്‍ എവിടെവെച്ച് പള്ളി കണ്ടാലും കുരിശ് വരച്ച് പ്രാര്‍ത്ഥിക്കും. വീട്ടിലുണ്ടെങ്കില്‍ ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകാറുമുണ്ട്’.

കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

shortlink

Related Articles

Post Your Comments


Back to top button