മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്ത് വയ്ക്കാന്‍ ഒരുപാട് നല്ല ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് എം. ജയചന്ദ്രന്‍. തന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെയ്ക്കാറുള്ള അദ്ദേഹം ഇപ്പോള്‍ പങ്കുവെച്ച ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. തന്റെ 17-ാം വയസില്‍ ഗാനമേളയില്‍ പാടുന്ന ഒരു വിഡിയോയാണ് എം ജയചന്ദ്രന്‍ പങ്കുവച്ചത്.
’31 വര്‍ഷങ്ങല്‍ക്ക് മുന്‍പ്, ‘ചെമ്പക പുഷ്പം’ എന്ന ഗാനം ആലപിക്കുമ്പോള്‍ എനിക്ക് 17 വയസായിരുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന തന്റെ ബന്ധുവിന്റെ വിവാഹ വിരുന്നിലാണ് ഞാന്‍ ഈ ഗാനം ആലപിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1988 ഡിസംബര്‍ 3ന് ആയിരുന്നു അത്. ഈ വിഡിയോ എനിക്ക് സമ്മാനിച്ചതിന് സുജാത ചേച്ചിയോട് ഞാന്‍ നന്ദി പറയുന്നു.’ എം ജയചന്ദ്രന്‍ കുറിച്ചു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ നിരവധി പേര്‍ കമന്റുകള്‍ രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ആലാപന ശൈലിയേയും പലരും പ്രശംസിച്ചുയ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ ‘യവനിക’ എന്ന ചിത്രത്തിലെ ഗാനമാണിത്. ഒ.എന്‍.വി കുറുപ്പ് രചിച്ച വരികള്‍ക്ക് എം.ബി ശ്രീനിവാസന്‍ ഈണം പകര്‍ന്നിരിക്കുന്നു. കെ.ജെ യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
Post Your Comments