
സോഷ്യൽ മീഡിയകളിൽ വൈറലാകുന്ന ഈ ചിത്രങ്ങളും വിഡിയോയും ബോളിവുഡ് താരം കരീന കപൂറിന് തലവേദനയാവുകയാണ്. കരീനയുടെ കാലിൽ പിടിച്ച് യാചിച്ച പെൺകുട്ടിയെ ശ്രദ്ധിക്കാതെയാണ് താരം കടന്നുപോയത്. ബാന്ദ്രയിലെ മൗണ്ട് മേരി ദേവാലയത്തിൽ ദർശനം നടത്തി മടങ്ങുമ്പോഴാണ് അവിചാരിതമായ സംഭവങ്ങളുണ്ടാകുന്നത്.
മകൻ തൈമൂർ അലി ഖാനും കരീനയ്ക്ക് ഒപ്പമുണ്ടായിരുന്നു. പള്ളിയിൽ നിന്നിറങ്ങിയ താരം പൊതുജനങ്ങളുടെ ഇടയിലൂടെ നടന്ന് കാറിന് സമീപത്തേക്ക് വരികയാണ്. ഇതിനിടയിൽ മകനെ താരം കയ്യിലെടുത്ത് മുന്നോട്ട് നടന്നു. അപ്പോഴാണ് സമീപത്ത് ഉണ്ടായിരുന്ന ഒരു പെൺകുട്ടി കരീനയുടെ കാലിൽ പിടിച്ച് ഭിക്ഷ യാചിച്ചത്. എന്നാൽ താരം ഇത് ശ്രദ്ധിക്കാതെ മുന്നോട്ടുപോയി. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ഈ കുട്ടിയെ പിടിച്ച് മാറ്റുന്നതും വിഡിയോയിൽ കാണാം.
പാവം ബാലികയെ ശ്രദ്ധിക്കാതെ നടന്നുപോയ താരത്തിന് കടുത്ത വിമർശനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ. എന്നാൽ കരീന പെൺകുട്ടിയെ കണ്ടിരുന്നില്ലെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments