GeneralLatest NewsMollywood

ഞാൻ കാരണം അവർ ബുദ്ധിമുട്ടിലാകരുത്; ദിലീപ് തുറന്നു പറയുന്നു

വനിതാ സംഘടനയിലെ പ്രവർത്തകരോടും എനിക്ക് പരിഭവമില്ല. എന്റെ കൂടെ അഭിനയിച്ചിട്ടുള്ളവരൊക്കെ തന്നെയല്ലേ

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെതിരെ വലിയരീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. താര സംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയതും അതിനായി നടിമാരുടെ രാജിയുമെല്ലാം വലിയ വിവാദമായിരുന്നു. ആ വിഷയങ്ങളെക്കുറിച്ച് ദിലീപ് ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.

”അമ്മ സംഘടനയിൽ നിന്നും എന്നെ പുറത്താക്കിയ സംഭവത്തെ കുറിച്ചുള്ള വിവാദങ്ങൾ. ലാലേട്ടൻ‌, മമ്മൂക്ക, ജയറാമേട്ടൻ, സുരേഷേട്ടൻ ഇവരൊക്കെയാണ് എനിക്ക് എല്ലാം. അവർ പറഞ്ഞാൽ ഞാൻ കേൾക്കും. ലാലേട്ടൻ എനിക്ക് വേണ്ടി പ്രാർഥിക്കും എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തെ പോലും വിമർശിച്ചു ചിലർ. ഞാൻ കാരണം അവർ ബുദ്ധിമുട്ടിലാകരുത്. അപ്പോൾ ‍ഞാൻ ലാലേട്ടനോട് പറഞ്ഞു. ഞാൻ സംഘടനയിൽ നിന്നും മാറാം എന്ന്. പണ്ട് ഒരുമിച്ച് കൂടാനും ചിരിക്കാനും മാത്രമായിരുന്നു അമ്മ മീറ്റിങ്. ഇപ്പോൾ അതെല്ലാം പോയി. ഇപ്പോഴുള്ള വനിതാ സംഘടനയിലെ പ്രവർത്തകരോടും എനിക്ക് പരിഭവമില്ല. എന്റെ കൂടെ അഭിനയിച്ചിട്ടുള്ളവരൊക്കെ തന്നെയല്ലേ. എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ..’ ദിലീപ് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button