സിനിമാ താരങ്ങളുടെ വസ്ത്രങ്ങളെക്കുറിച്ചും ആഭരണങ്ങളെ കുറിച്ചും അറിയാന്‍ താല്‍പര്യമുള്ളവരാണ് ഏറെയും ആളുകള്‍. പ്രത്യേകിച്ച് ബോളീവുഡ് നടിമാരുടെ. അത്തരത്തിലൊരു ചര്‍ച്ചയില്‍ ഇടം നേടിയിരിക്കുകയാണ് കരീന കപൂറും. സാധാരണ ഗതിയില്‍ വ്യത്യസ്തമാര്‍ന്ന ലുക്കിലൂടെയാണ് വാര്‍ത്തകളില്‍ താരം ഇടം നേടാറുള്ളത് എങ്കിൽ ഇത്തവണ കരീനയുടെ ബാഗിന്റെ പേരിലാണ്.
ഭര്‍ത്താവ് സെയ്ഫിനും മകന്‍ തൈമുറിനുമൊപ്പം പുതുവര്‍ഷം ആഘോഷിക്കാന്‍ വിദേശത്തേക്ക് പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ കരീന പിടിച്ച ബാഗാണ് ശ്രദ്ധിക്കപ്പെട്ടത്. വെറുമൊരു ബാഗല്ല ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ഹെര്‍മിസ് ഹിമാലയ ബിര്‍ക്കിന്റെ ബാഗാണ് കരീനയുടെ കൈയില്‍ ഉണ്ടായിരുന്നത്. ഇതിന്റെ ഏകദേശം വിലയാകട്ടെ എട്ടരലക്ഷവും.
ബാഗിന് ഈ പേര് വന്നതിലും ഒരു ചരിത്രമുണ്ട്. നടി ജെയ്ന്‍ ബിര്‍ക്കിന്റെ പേരില്‍ നിന്നാണ് ഈ പേര് ലഭിക്കുന്നത്. 1984ല്‍ ഹെര്‍മിസിന്റെ ചീഫ് എകസിക്യൂട്ടീവ് ആയിരുന്ന ജീന്‍ ലൂയിസ് ഡുമാസിനെ ഫ്‌ളൈറ്റ് യാത്രക്കിടയില്‍ കണ്ട ബിര്‍ക്കിന്‍ തനിക്ക് യാത്രാവിശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പ്രത്യേകം സ്‌റൈലിഷ് ആയിട്ടുള്ള ലെതര്‍ബാഗ് നിര്‍മ്മിച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടു.
മുതലകളുടെയും ഒട്ടകത്തിന്റെയും കന്നുകാലികളുടെയും തൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ബാഗിന് കൂടുതലും ആവശ്യക്കാര്‍ സെലിബ്രേറ്റികളാണ്. ഹെര്‍മിസ് ബാഗുകള്‍ ഏറ്റവുമധികം കൈവശമുള്ളവരില്‍ ഒരാള്‍ മോഡലും ഡിസൈനറുമായ വിക്‌ടോറിയ ബെക്കാമാണ്. ഏതാണ്ട് 100 ഓളം ബിര്‍ക്കിന്‍സ് ബാഗുകളാണ് വിക്‌ടോറിയയുടെ കൈയില്‍ ഉള്ളത്.
Post Your Comments