മീ ടൂ ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഓണററി ഡോക്ടറേറ്റ് നല്കി ആദരിക്കുന്നതില്‍ വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപാദ. ചെന്നൈയിലെ എസ്.ആര്.എം യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വൈരമുത്തുവിന് ഡോക്ടറേറ്റ് നല്കി ആദരിക്കാനൊരുങ്ങുന്നതിനെതിരെയാണ് കടുത്ത ഭാഷയിൽ ഗായിക വിമർശിക്കുന്നത്.
Yes, I know this doctorate is for his prowess in the language which is well established.
The way he went on, they might as well add a doctorate for being a serial molester.
Also well done, SRM. You couldn’t have chosen a better example for your students on ‘Role Model’ 2/3
— Chinmayi Sripaada (@Chinmayi) 26 December 2019
താനടക്കമുള്ള ഒന്‍പത് സ്ത്രീകള്‍ വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി രംഗത്ത് വന്നിട്ടും പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണടച്ച് നില്‍ക്കുകയാണെന്നും എന്നാല്‍ ഈ അവഗണന ആദരിക്കുന്നതില്‍ വരെ എത്തി നില്‍ക്കുന്നുവെന്നും ചിന്മയി പറയുന്നു.
A year of repeating, Mr Vairamuthu has worked on fantastic multi star projects, traveled the world, shared the stage with biggies in politics & arts. No attempts made at investigating the complaint; No ICCs either.
Good country, good people :) 3/3— Chinmayi Sripaada (@Chinmayi) 26 December 2019
ഒരു വര്‍ഷമായി ഞാന്‍ എന്റെ പരാതി ആവര്‍ത്തിക്കുന്നു. എന്നാല്‍ വൈരമുത്തുവിന് ഒന്നും നഷ്ടപ്പെട്ടില്ല. വലിയ താരങ്ങളുടെ സിനിമകളുടെ ഭാഗമാകുന്നു, രാഷ്ട്രീയത്തിലെയും സിനിമയിലെയും പ്രമുഖര്‍ക്കൊപ്പം വേദി പങ്കിടുന്നു, വിദേശയാത്രകള്‍ നടത്തുന്നു. പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കാന്‍ ഒരു ചെറിയ നീക്കം പോലും ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ല. മനോഹരമായ രാജ്യം, മനോഹരമായ ജനത ചിന്മയി ട്വീറ്റ് ചെയ്തു.
Post Your Comments