GeneralLatest NewsMollywood

വിവാഹമോചനത്തെയും മകനെയും കുറിച്ച് നടന്‍ ചെമ്പൻ വിനോദ്

അവന് ഇപ്പോൾ പത്തുവയസ്സ്. മകൻ എന്റെ കൂടെ ഒന്നിച്ചില്ല എന്നതിന്റെ വിഷമമുണ്ട്.

നായകനായും വില്ലനായും തിളങ്ങുകയാണ് ചെമ്പൻ വിനോദ്. സിനിമാ ജീവിതത്തിന് പത്തുവർഷം പൂർത്തിയാക്കിയ ചെമ്പന്‍ വിനോദ് തന്റേതായ അഭിനയ ശൈലിയിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ്. തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം തുറന്നു പറയുന്നു.

‘ഞാൻ ജീവിക്കുന്നത് ഇന്ത്യയിലാണ്. എന്റെ മകൻ അവന്റെ അമ്മയ്ക്കൊപ്പം അമേരിക്കയിലാണ് ജീവിക്കുന്നത്. അവന് ഇപ്പോൾ പത്തുവയസ്സ്. മകൻ എന്റെ കൂടെ ഒന്നിച്ചില്ല എന്നതിന്റെ വിഷമമുണ്ട്. എന്നാൽ അവിടെ സമ്മർ അവധിക്ക് ഞാൻ അങ്ങോട്ടുപോകും. ഇടയ്ക്ക് ഫോണിൽ വിളിക്കും. പിന്നെ എന്റെ സിനിമകളും അവൻ കാണുന്നുണ്ട്. അവനെ എന്നും കാണണമെന്നും പോകണമെന്നുമൊക്കെ ആഗ്രഹമുണ്ട്. പക്ഷേ ഈ തൊഴിൽ വിട്ടിട്ട് എനിക്ക് അവിടേയ്ക്ക് പോകാൻ പറ്റില്ല. അമേരിക്ക പോലുള്ള സ്ഥലത്ത് അമ്മയുടെ കൂടെ മാത്രം മകൻ ജീവിക്കുക അല്ലെങ്കിൽ വേർപിരിഞ്ഞ് ജീവിക്കുക എന്നത് സാധാരണകാര്യമാണ്. മകനായാൽ തന്നെയും അവിടെ അവന്റെ സ്പേസ് കൊടുത്തേപറ്റൂ. അവന് ഇതൊക്കെ മനസിലാക്കാൻ പറ്റും എന്നുതന്നെയാണ് എന്റെ വിശ്വാസം.’–ചെമ്പൻ പറഞ്ഞു

കടപ്പാട്: മനോരമ ന്യൂസ് നേരേ ചൊവ്വേ പരിപാടി

shortlink

Related Articles

Post Your Comments


Back to top button