കുമാരസംഭവം എന്ന സീരിയലിലൂടെ മിനി സ്ക്രീനിലേക്ക് എത്തിയ താരമാണ് സോണിയ മോഹൻ. ഒരു പക്ഷെ താരത്തെ കൂടുതലായും പ്രേക്ഷകർ സ്വീകരിച്ചത് ഓട്ടോഗ്രാഫിലെ നാൻസി എന്ന കഥാപത്രത്തിലൂടെയാകും. പ്ലസ് ടു വിദ്യാർത്ഥികളായ അഞ്ച് സുഹൃത്തുക്കളും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും, പിന്നെ അൽപ്പം കുസൃതിത്തരങ്ങളും എല്ലാമായിരുന്നു ഓട്ടോഗ്രാഫ് എന്ന കഥ നമുക്ക് നല്‍കിയത്.
ഫൈവ് ഫിംഗേഴ്സ് എന്ന ഗ്രൂപ്പിലെ അംഗമായിരുന്നു നാൻസിയായി എത്തിയ സോണിയ. സോണിയയെ കൂടാതെ നടന് രഞ്ജിത്ത് രാജ്, അന്തരിച്ച നടന് ശരത്ത്, അംബരീഷ്, ശ്രീക്കുട്ടി എന്നിവരായിരുന്നു ഇതിലെ താരങ്ങള്‍. ഇവരിൽ മറ്റുള്ളവർ അഭിനയരംഗത്ത് തുടർന്നെങ്കിലും സോണിയയയെ പിന്നീട് അധികം സീരിയലുകളിൽ കണ്ടതില്ല. ഇപ്പോൾ കക്ഷി അങ്ങ് അബുദാബിയിൽ കുടുംബജീവിതം നയിക്കുന്ന തിരക്കിലാണ്. ഭർത്താവ് ശ്രീജിത്തും മകൻ ക്രിസുമാണ് താരത്തിന്റെ ലോകം.
ചെറുപ്പം മുതൽ കലാരംഗത്ത് ഉണ്ടായിരുന്ന താരം ‘മകളുടെ അമ്മ, ചക്രവാകം, പറയിപെറ്റ പന്തിരുകുലം, ഓട്ടോഗ്രാഫ്, പാട്ടുകളുടെ പാട്ട്, ഭാഗ്യലക്ഷ്മി’ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരം ഇപ്പോൾ അഭിനയ മേഖലയിൽ നിന്നും വിട്ട് നിൽക്കുകയാണ്. എങ്കിലും ടിക് ടോക് വീഡിയോകളിലൂടെയും,സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിലൂടെയും താരം ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ താരമായി തന്നെ നിലനിൽക്കുന്നുണ്ട്.
Post Your Comments