സിനിമാ താരങ്ങൾ ആയാലും ടെലിവിഷൻ താരങ്ങൾ ആയാലും അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ചിത്രങ്ങളും ക്ഷണ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പ്രത്യേകിച്ചും താരങ്ങളുടെ മെയ്ക് ഓവർ ദൃശ്യങ്ങളാണ് എങ്കിൽ ആരാധകരുടെ ഇഷ്ടം വർധിക്കുകയും ചെയ്യും. ഇപ്പോൾ പ്രേക്ഷക പ്രീതി ഏറ്റവും കൂടുതൽ നേടിയിരിക്കുന്നത് നടി കവിത നായരുടെ ഏറ്റവും പുതിയ ചിത്രമാണ്.
ടെലിവിഷന്‍ അവതാരിക, ചലച്ചിത്രനടി എന്നീ നിലകളില്‍ പ്രശസ്തയാണ് കവിതാ നായര്‍. 2002ല്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷേണം ചെയ്ത പൊന്‍പുലരി എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് താരം കടന്നുവരുന്നത്. ശാലീനസുന്ദരിയായ താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. തനി ബോളിവുഡ് സ്റ്റൈലിലാണ് താരം ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. കണ്ടാൽ കവിത ആണോ എന്ന സംശയം ആരാധകർക്ക് ഉണ്ടാകും അത്രത്തോളമാണ് മെയ്ക് ഓവർ നടത്തി താരം ചിത്രത്തിൽ എത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത രഹസ്യ പൊലീസ് എന്ന സീരിയലിലെ പ്രിയംവദ ഐപിഎസ് എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. ഈ സീരിയലിനുശേഷമാണ് അഭിനയരംഗത്ത് നിരവധി അവസരങ്ങള്‍ കവിതയെ തേടിയെത്തിയത്. കൊന്തയും പൂണൂലും, അപ്പോത്തിക്കിരി, ലീല, 10 കല്‍പനകള്‍, ഹണീ ബി 2 എന്നീ ചല ചിത്രങ്ങളിലും കവിത അഭിനയിച്ചു.
Post Your Comments