GeneralLatest NewsTV Shows

നടനു മറ്റുസ്ത്രീകളുമായി ബന്ധം; ദാമ്പത്യം അവസാനിപ്പിക്കാന്‍ കാരണം വെളിപ്പെടുത്തി നടി

രശ്മിയുടെ അമിത സെൻസിറ്റീവ് പെരുമാറ്റത്തിൽ താൻ മടുത്തുവെന്ന് നന്ദിഷ് പറഞ്ഞു.

ബിഗ് ബോസ് പതിമൂന്നാം സീസണിലെ മത്സരാർത്ഥിയാണ് രശ്മി ദേശായി. രശ്മിയുടെ മുൻ ഭർത്താവ് “സൂപ്പർ 30” നടനുമായ നന്ദിഷ് സന്ധുവാണ്. രശ്മിയും നന്ദിഷും 2012 ലാണ് വിവാഹിതരാകുന്നത്. എന്നാല്‍ ഒരു വർഷത്തിനുശേഷം, അവരുടെ ദാമ്പത്യജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങി, വെറും നാല് വർഷത്തിനുള്ളിൽ ഇരുവരും വേര്‍പിരിയുകയും ചെയ്തു.

വിവാഹമോചനത്തിന് പിന്നിൽ നന്ദിഷിന് നിരവധി “പെൺ സുഹൃത്തുക്കൾ” ഉണ്ടായിരുന്നതുകൊണ്ടാണ് രശ്മി അവകാശപ്പെട്ടത്. രശ്മിയുടെ അമിത സെൻസിറ്റീവ് പെരുമാറ്റത്തിൽ താൻ മടുത്തുവെന്ന് നന്ദിഷ് പറഞ്ഞു. നന്ദീഷിന്റെയും മറ്റൊരു സ്ത്രീയുടെയും ഏതാനും ഫോട്ടോകൾ അക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിവാഹമോചനത്തെക്കുറിച്ച് രശ്മി പറഞ്ഞിരുന്നത്: “ഈ ബന്ധത്തിന് നന്ദിഷ് തന്റെ നൂറു ശതമാനം നൽകിയിരുന്നെങ്കിൽ ഒന്നും തെറ്റ് സംഭവിക്കില്ലായിരുന്നു. എനിക്ക് ഒരിക്കലും അദ്ദേഹത്തിന്റെ പെൺസുഹൃത്തുക്കളുമായി ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. ഞാൻ അദ്ദേഹത്തെ ഒരിക്കലും സംശയിച്ചിട്ടില്ല. ഞാൻ എന്റെ തിരക്കിലായിരുന്നു യാത്രയും ജോലിയും. അദ്ദേഹം ആരോടെങ്കിലും ഡേറ്റിംഗ് നടത്തുന്നുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല”

നിലവിൽ ബിഗ് ബോസിന്റെ സീസൺ 13 ൽ മികച്ച പ്രകടനം നടത്തുന്ന രശ്മി സഹ മത്സരാർത്ഥിയായ അർഹാൻ ഖാനുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button