നവാഗതനായ ഡിമല്‍ ഡെന്നിസിന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ വലിയ പെരുന്നാള്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. അക്കറായി ഷെയ്ന് നിഗം തകര്‍ത്താടിയപ്പോള്‍ ഒരുപാട് കഥാപാത്രങ്ങളിലൂടെ പുതുമുഖങ്ങളും മട്ടാഞ്ചേരി ജീവിതത്തിന് ജീവന് പകര്‍ന്നു. അഭിനയ വൈഭവമുള്ള ഒരു കൂട്ടം പുതുമുഖങ്ങളെ സംഭാവന ചെയ്ത ചിത്രമെന്നും വലിയ പെരുന്നാളിനെ വിശേഷിപ്പിക്കാം
പച്ചയും ചെക്കുവും അപ്പിയും ഗഫൂര്‍ക്കായും മൂസാക്കായും അന്ത്രുവുമൊക്കെയായി എത്തിയിരിക്കുന്ന പല പുതുമുഖ താരങ്ങളും അമ്പരപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നതെന്ന് സിനിമ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ചിത്രത്തിലെ പ്രധാന വേഷങ്ങളെല്ലാം അതിവിദഗ്ദമായിത്തന്നെ പുതുമുഖങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഗഫൂര്‍ എന്ന കഥാപാത്രത്തെ പുതുമുഖം ആഷിക്ക് ഖാലിദ് ഗംഭീരമാക്കി. മാജിക് മൗണ്ടെയിന് സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Post Your Comments