CinemaGeneralLatest NewsMollywoodNEWS

ഗാനങ്ങളുടെ റോയൽറ്റി വിവാദം : മേജർ ഷെയർ ആർക്കുള്ളതെന്ന് തുറന്നു പറഞ്ഞു ബിജു നാരായണൻ

എന്റെ അഭിപ്രായത്തിൽ സംഗീത സംവിധായകനും പാട്ടെഴുത്തുകാരനും തന്നെയാണ് ഇതിന്റെ എഴുപത് ശതമാനവും അവകാശമുള്ളത്

സിനിമാ മേഖലയിലെ ഗാനശാഖയുമായി ബന്ധപ്പെട്ടുണ്ടായ വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു പാട്ടിന്റെ റോയൽറ്റി വിവാദം. തമിഴിന്റെ ഇസൈഞ്ജാനി ഇളയരാജ ഉൾപ്പെടെയുള്ളവർ അതിനെതിരെ രംഗത്ത് വന്നിരുന്നു. സിനിമയ്ക്ക് പുറത്ത് ഗാനങ്ങൾ മാർക്കറ്റ് ചെയ്യപ്പെടുമ്പോൾ അതിന്റെ മേജർ ഷെയർ സംഗീത സംവിധാകന്മാർക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു ഇളയരാജ വ്യക്തമാക്കിയത്. ഇതിനെതിരെ  എസ്പി ബാലസുബ്രഹ്മണ്യം ഉള്‍പ്പടെയുള്ള പ്രമുഖ ഗായകര്‍ രംഗത്ത് വന്നിരുന്നു.

ബിജു നാരായണന്റെ വാക്കുകള്‍

‘എന്റെ അഭിപ്രായത്തിൽ സംഗീത സംവിധായകനും പാട്ടെഴുത്തുകാരനും തന്നെയാണ് ഇതിന്റെ എഴുപത് ശതമാനവും അവകാശമുള്ളത്. പക്ഷേ നല്ലൊരു ഗാനം അവർ ചിട്ടപ്പെടുത്തിയാൽ അത് കൂടുതൽ പോപ്പുലറാകുന്നത് അത് നല്ലൊരു ഗായകനോ ഗായികയോ പാടിയാൽ മാത്രമാണ്. .ആ രീതിയിൽ അവർക്ക് കൂടി അവകാശമുണ്ട്. പക്ഷേ ഒരു ഗായകനെ സംബന്ധിച്ചിടത്തോളം അവർ പാടിയ ഗാനം ഹിറ്റായാൽ ആ പാട്ടുകാരന് ഒരു പാട് ഗുണങ്ങളുണ്ട് പക്ഷേ ഇവരെ സംബന്ധിച്ചിടത്തോളം ഇവർക്ക് വേറേ ഒന്നും തന്നെ കിട്ടുന്നില്ല. അത് കൊണ്ട് തന്നെ ഇതിന്റെ ഒരു മേജർ ഷെയർ സംഗീത സംവിധായകനും പാട്ടെഴുത്തുകാരനും അവകാശപ്പെട്ടതാണ്’. അടുത്തിടെ ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ബിജു നാരായണന്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button