CinemaGeneralLatest NewsMollywoodNEWS

സീരിയലിലെ കസ്തൂരിയെപ്പോലെ അത്ര പാവമൊന്നുമല്ല ഞാന്‍ ; വിമര്‍ശകർക്ക് കിടിലൻ മറുപടിയുമായി നീലക്കുയില്‍ നായിക

ഞങ്ങള്‍ സീരിയല്‍ കാണാറില്ല എന്ന് പറയുന്ന ഒരുപാട് ആളുകളുണ്ട്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് നീലക്കുയിൽ. ഇതിലെ കസ്‍തൂരി എന്ന നായികാ കഥാപാത്രത്തെയും പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടമാണ്. സ്‌നിഷയാണ് കസ്‍തൂരി എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്നത്. സ്‌നിഷയുടെ അഭിനയജീവിതത്തിലെ തുടക്കമാണ് നീലക്കുയില്‍. മലയാളത്തിലും തമിഴിലും നിലവില്‍ നീലക്കുയില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തന്റയെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിരിക്കുകയാണ് താരം. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ പറയുന്നത്.

പ്ലസ്ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിംങ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് നീലക്കുയിലിലേക്കെത്തുന്നത്. അഭിനയം ചെറുപ്പംമുതല്‍ക്കെ ഇഷ്‍ടമായിരുന്നു. അങ്ങനെയാണ് കാസ്റ്റിങ് കോള്‍ കണ്ടപ്പോള്‍ മറ്റൊന്നും നോക്കാതെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി ചെന്ന് ചെറിയൊരു രംഗമൊക്കെ ചെയ്തുകാണിച്ചു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സെലക്ടായെന്നു പറഞ്ഞ് വിളി വന്നത് സ്‌നിഷ പറയുന്നു.

വളരെ ചെറുപ്പം മുതല്‍ക്കെ മനസ്സില്‍ക്കൂടിയ ആഗ്രഹമാണ് അഭിനയം. സ്‍കൂളിലൊക്കെ നാടകങ്ങളിലും മറ്റും അഭിനയിക്കാറുണ്ടായിരുന്നു. പിന്നെ ഇടക്കാലത്ത് ചില മ്യൂസിക്ക് ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അതെല്ലാമാണ് അഭിനയവുമായുള്ള ഏക ബന്ധം. വീട്ടുകാര്‍ ആരും അഭിനയരംഗവുമായി ബന്ധമുള്ളവരൊന്നുമല്ല. പക്ഷെ ഇനി ഈ മേഖലയില്‍ത്തന്നെ മുന്നോട്ടുപോകാനാണ് താല്‍പര്യം.

ചില സിനിമകളില്‍നിന്നൊക്കെ വിളിച്ചിട്ടുണ്ടായിരുന്നു. പക്ഷെ സീരിയല്‍ ഷൂട്ടിനിടയില്‍ അത് ശരിയാകില്ല. മാസത്തില്‍ പത്ത് പതിനേഴ് ദിവസം ഷൂട്ട് ഉണ്ടാകും. കൂടാതെ ഇപ്പോള്‍ തമിഴിലും നീലക്കുയില്‍ ചെയ്യുന്നുണ്ട്. സിനിമയും ഒരു മോഹം തന്നെയാണ്. നല്ല അവസരങ്ങള്‍ വരുമ്പോള്‍ ചെയ്യണം എന്നുണ്ട്. ഇനിയും സമയമുണ്ടല്ലോ താരം പറയുന്നു.

ഞങ്ങള്‍ സീരിയല്‍ കാണാറില്ല എന്ന് പറയുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ നേരിട്ട് വന്ന് ഞങ്ങള്‍ക്ക് സീരിയല്‍ താല്‍പര്യമില്ല, അഭിനയിക്കുന്നവരോട് താല്പര്യമില്ല എന്നു പറയാറില്ല. പക്ഷെ പരോക്ഷമായിട്ട് ചില ആളുകള്‍ കുത്തും. ഞങ്ങള്‍ ഇത്തരം സാധനങ്ങളൊന്നും കാണാറില്ല എന്നൊക്കെ പറയും. ഞാന്‍ അവര്‍ക്ക് നല്ല മറുപടി കൊടുക്കാറുണ്ട്. സീരിയലിലെ കസ്തൂരിയെപ്പോലെ അത്ര പാവമൊന്നുമല്ല ഞാന്‍

സീരിയല്‍ ആരേയും നിര്‍ബന്ധിക്കില്ലല്ലോ. വരൂ വന്നു കാണു എന്നൊന്നും. സീരിയലുകള്‍ ഇഷ്‍ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ കാണട്ടെ. അല്ലാതെ എല്ലാവരും കാണണം എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. നാട്ടിലുള്ളവരൊക്കെ നല്ലതായിട്ടുണ്ട് എന്നൊക്കെ പറയും. ആരെങ്കിലും നല്ലതുപറയുമ്പോള്‍ നമുക്കൊരു ആത്മവിശ്വാസമാണ്. ഒപ്പം നമുക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം, ചില ആളുകള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച് പറയും, മോളെ ഇത്ര പാവം ആകരുത് ട്ടോ. ഇത്തിരികൂടി തന്റേടമൊക്കെ കാണിക്കണം എന്നൊക്കെ. അതൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്ത സന്തോഷമാണ്. അവര്‍ നമ്മളെ അംഗീകരിക്കുന്നുണ്ടല്ലോ. നമ്മളെ സ്വന്തം വീട്ടിലെ കുട്ടിയെന്ന നിലയ്ക്കാണ് അവര്‍ കാണുന്നത്. അത് സീരിയല്‍ താരങ്ങള്‍ക്കുമാത്രം കിട്ടുന്ന ഒരു ഭാഗ്യമാണെന്ന് തോന്നിയിട്ടുണ്ട്.

ഇങ്ങനെ ഓടിവന്ന് സംസാരിക്കുന്നവര്‍ അധികവും പ്രായംചെന്നവരാണ്. പക്ഷെ ചെറുപ്പക്കാരും ഇങ്ങനെ സംസാരിക്കാറുണ്ട്. അവരില്‍ ചില ആളുകള്‍ വീട്ടില്‍ അമ്മ സീരിയല്‍ വയ്ക്കുമ്പോള്‍ കാണുന്നവരാണ്. മറ്റു ചിലര്‍ അല്ലാതെയും. എങ്ങനെയായലും അവര്‍ കാണുന്നുണ്ട് എന്നത് സന്തോഷം തന്നെയാണ് സ്‌നിഷപറയുന്നു .

അഭിനയത്തോടൊപ്പം തന്നെ ഫാഷന്‍ ഡിസൈനിംങ് നടത്തുന്നുണ്ട്. ഇപ്പോള്‍ കൂട്ടുകാരുമായി ചേര്‍ന്ന് പെരിന്തല്‍മണ്ണയില്‍ ഒരു ബൊട്ടീക്ക് തുടങ്ങി. അതും ചെറിയ ചെറിയ സന്തോഷം തരുന്ന ഒന്നാണ് സ്‌നിഷ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button