ജീവിതത്തിൽ വിഷാദാവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെന്ന് നടൻ ഷെയിൻ നിഗം. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന് ശേഷമാണ് അത് സംഭവിച്ചതെന്നും ഷെയിൻ പറുന്നു. ”ഞാനേറെ സന്തോഷത്തോടെ ജീവിച്ച സെറ്റുകളിലൊന്നാണ് ‘കുമ്പളങ്ങി നൈറ്റ്സ്’. നിങ്ങള്‍ സിനിമയില്‍ കണ്ട ആ ബോബിയെപ്പോലെയാണ് ആ രണ്ടരമാസവും ഞാന്‍ ജീവിച്ചത്. ബോബിയുടെ നടപ്പ്, ലുക്ക്, മാനറിസങ്ങള്‍ അതെല്ലാം എന്റേതു കൂടിയായിരുന്നു”.
ആ ചിത്രം കഴിഞ്ഞശേഷം ‘ഇഷ്കി’നു വേണ്ടി മുടിയും താടിയുമെല്ലാം വെട്ടി. അതോടെ ഒന്നും ശരിയാവാത്തതുപോലെ, ഡ്രസുകള്‍ ശരിയാവുന്നില്ല, എന്റെ നടപ്പ് ശരിയാവുന്നില്ല. ഞാനാകെ പെട്ടുപോയി. എന്റെ ജീവിതത്തിലെ ഡാര്‍ക്ക് ടൈം ആയിരുന്നു അത്. ദൈവം ഒട്ടും വെളിച്ചം കാണിച്ചുതരാത്ത ആറുമാസം,” ഷെയ്ന് ഓര്‍ത്തെടുത്തു.ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് വിഷാദകാലത്തെ അതിജീവിച്ചതിനെക്കുറിച്ച് ഷെയിൻ പറഞ്ഞത്.
Post Your Comments