ബോളിവുഡില്‍ ആരാധകര്‍ ഏറെയുളള താരജോഡികളാണ് ദീപികാ പദുകോണും രണ്‍വീര്‍ സിങ്ങും. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷമുളള ഇവരുടെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ക്രിസ്മസ് ദിനത്തില്‍ ഭാര്യയ്ക്കൊപ്പമുളള ഒരു മനോഹരമായ ചിതമാണ് രണ്‍വീര്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് രണ്‍വീര്‍ സിങ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫോട്ടോയ്ക്ക് താഴെയായി നടന് കുറിച്ച അടിക്കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു. ക്രിസ്മസിന് എനിക്ക് വേണ്ടത് എന്നാണ് ദീപികയെ ചുംബിക്കുന്ന ഫോട്ടോയ്ക്ക് രണ്‍വീര്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. രണ്‍വീറിന് പിന്നാലെ ദീപികയും ഭര്‍ത്താവിനൊപ്പമുളള ചിത്രം പോസ്റ്റ് ചെയ്ത് ആരാധകര്‍ക്ക് ക്രിസ്മസ് ആശംസ നേര്‍ന്നിരുന്നു. വിവാഹ ശേഷമുളള രണ്ടാമത്തെ ക്രിസ്മസാണ് ഇരുവരും ആഘോഷിച്ചിരിക്കുന്നത്.
Post Your Comments