തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാറാണ് രജനികാന്ത് ഇന്ത്യന്‍ സിനിമയ്ക്ക് അദ്ദേഹം നല്കിയ സംഭാവന വളരെ വലുതാണ്.സിനിമാ ലോകത്ത് വേര് ഉറപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്ന് സിനിമയില്‍ തിളങ്ങി നില്ക്കുന്ന സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം കഷ്ടപ്പാടിന്റെ ഒരു വലിയ കഥയുണ്ട് പറയാന്‍ സ്വന്തം പ്രയത്നം കൊണ്ട് സിനിമയില്‍ എത്തി ഇന്ത്യയിലെ തന്നെ മുൂന്‍ നിര നായകന്മാരില് ഒരാളായി മാറിയ താരമാണ് രജനികാന്ത്.
ഇപ്പോഴിത സിനിമ അപമാനിതനായ സംഭവം വെളിപ്പെടുത്തുകയാണ് രജിനി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദര്‍ബാറിന്റെ ഓഡിയോ ലോഞ്ചിലാണ് സിനിമയില്‍ എത്തിയതിനെ കുറിച്ചും നേരിട്ട അപമാനത്തെ കുറിച്ചും താരം വെളിപ്പെടുത്തിയത്. എന്നാല്‍ സിനിമയുടേയോ മറ്റ് വിവരങ്ങളൊന്നും താരം വെളിപ്പെടുത്തിയില്ല അഡ്വാന്‍സ് തന്നില്ല 16 വയതനില് എന്ന ചിത്ര പുറത്തിറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ആ ചിത്രം തന്നെ തേടി എത്തിയത്. നിര്‍മ്മാതാവായിരുന്നു ചിത്രവുമായി തന്നെ സമീപിച്ചത്. ഒരു പ്രമുഖ നടനായിരുന്നു ചിത്രത്തിലെ നായകന്. ആ സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യാനായിരുന്നു തന്നെ സമീപിച്ചത്. 6000 രൂപ തനിയ്ക്ക് പ്രതിഫലവും വാഗ്ദാനം ചെയ്തു. തൊട്ട് അടുത്ത ദിവസം തന്നെ 1000 രൂപ ആഡ്വാന്‍സ് തരാമെന്ന് പറഞ്ഞ് അദ്ദേഹം അന്ന് അവിടെ നിന്ന് പോയി. എന്നാല്‍ പറഞ്ഞ ദിവസം തനിയ്ക്ക് അഡ്വന്‍സ് കിട്ടിയില്ല. ചോദിച്ചപ്പോള്‍ എവിഎം സ്റ്റുഡിയോയില്‍ മേക്കപ്പ് ഇടുന്നതിന് തൊട്ട് മുന്‍പ് നല്‍കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തൊട്ട് അടുത്ത ദിവസം എവിഎമ്മില്‍ എത്താനുള്ള കാര്‍ അവര്‍ തന്നെ അയച്ചു തന്നു. ആ കാറില്‍ കയറി ഞാന്‍ എവിഎമ്മില്‍ എത്തി. അവിടെയുണ്ടായിരുന്ന സിനിമ അണിയറ പ്രവര്‍ത്തകരില്‍ പ്രധാനിയായ ഒരാളോട് അഡ്വന്സിനെ കുറിച്ചു ചോദിച്ചു. എന്നാല്‍ അവരോട് ഇതിനെ കുറിച്ച് നിര്‍മ്മാതാവ് ഒന്നും പറഞ്ഞിരുന്നില്ലെന്നാണ് അറിയാന്‍ സാധിച്ചത്. ആയിരം രൂപ കിട്ടിയിട്ട് മാത്രമേ മേക്കപ്പിടുകയുള്ളു എന്ന് ഞാന്‍ അവരോട് അറിയിച്ചു. എന്നാല്‍ കുറച്ച് കഴിഞ്ഞ് നിര്‍മ്മാതാവ് എന്റെ അടുത്തേയ്ക്ക് വന്നു. എന്താടാ നീ ഇത്രവലിയ അഹങ്കാരിയായിപ്പോയോ നാല് പടം മല്ലേ കഴിഞ്ഞുള്ളു. പണം കിട്ടിയില്ലെങ്കില്‍ അഭിനയിക്കില്ല എന്ന നിലയില്‍ ഒക്കെ എത്തിയോ. നിനക്ക് ഇവിടെ വേഷവും പണവും ഒന്നുമില്ല. ഇറങ്ങടാ സെറ്റില്‍ നിന്ന്- അദ്ദേഹം എന്നോട് പറഞ്ഞു. സാര്‍ തരാമെന്ന പറഞ്ഞ പണം മാത്രമാണ് ഞാന്‍ ചോദിച്ചത്. വേഷം മില്ലെങ്കില്‍ സാരമില്ല. എന്നെ പഴയ സ്ഥലത്ത് കൊണ്ടാക്കിയാല്‍ മതി. ഞാന്‍ കാറില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ എന്നെ നിര്‍മ്മാതാവ് തടയുകയായിരുന്നു.കാറിന്റെ വാടക ആരു കൊടുക്കും. നിനക്ക് ഇവിടെ നിന്നും കാറുമില്ല ഒന്നുമില്ല. നടന്നു പോടാ.. എന്നു പറഞ്ഞ് അദ്ദേഹം എന്നെ പുറത്താക്കി
എന്റെ മനസ്സിലെ ചിന്ത മറ്റൊന്നായിരുന്നു. അപമാനിച്ച് ഇറങ്ങി വിട്ട ഇതേ എവിഎം സ്റ്റുഡിയോയിലേക്ക് വരണം. ഫോറിന് കാറില്‍, കാലിന്മേല് കാലുകയറ്റിവച്ച് വരണം ഇതായിരുന്നു മനസ്സില്‍.നാലുവര്‍ഷങ്ങള്‍ കഴിഞ്ഞു. ഏല്ലാം താന്‍ നേടി . അന്ന് വെള്ള അംബാസിഡര്‍ കാര്‍ നിന്ന അതേ സ്ഥലത്തെ ഞാന്‍ ഫോറിന് കാറില്‍ വന്നിറങ്ങി.പുറത്തിറങ്ങി 555 സിഗരറ്റ് സ്റ്റൈലായി വലിച്ചു കാറില്‍ ചാരി കുറച്ചുനേരം നിന്നു. ഇതൊന്നും എന്റെ കഴിവു കൊണ്ടോ വാശിപ്പുറത്തോ ഉണ്ടായതല്ല. സമയം ആയിരുന്നു എല്ലാം- രജനി പറഞ്ഞു.ഇപ്പോള്‍ താരത്തിന്റെ ഉയര്‍ച്ച നമ്മുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്.
Post Your Comments